മ​ഹാ​ത്മ ജ​ന സേ​വ​ന കേ​ന്ദ്രം അ​ന്തേ​വാ​സി മ​രി​ച്ചു ‌
Wednesday, September 22, 2021 10:24 PM IST
അ​ടൂ​ർ: മ​ഹാ​ത്മ ജ​ന സേ​വ​ന കേ​ന്ദ്ര​ത്തി​ൽ 2017 ഒ​ക്ടോ​ബ​ർ 10 ന് ​പ​ന്ത​ളം പോ​ലീ​സ് എ​ത്തി​ച്ച 80 വ​യ​സു​ള്ള ജോ​ർ​ജ് എ​ന്ന് വി​ളി​പ്പേ​രു​ള്ള അ​ജ്ഞാ​ത​ൻ നി​ര്യാ​ത​നാ​യി. പ​ന്ത​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ ആ​തി​ര​മ​ല ഭാ​ഗ​ത്ത് ഓ​ർ​മ ന​ഷ്ട​മാ​യി അ​ല​ഞ്ഞു തി​രി​ഞ്ഞ് കാ​ണ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ മൈ​ലാ​ടും​ക​ള​ത്തി​ൽ വ​ട​ക്കേ​ക്ക​ര സ​ജി ഭ​വ​നി​ൽ സ​നി​ൽ, വ​ള്ളി​പ്പ​റ​മ്പി​ൽ ജി​ജു എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​യാ​ളെ മ​ഹാ​ത്മ​യി​ൽ എ​ത്തി​ച്ച​ത്. ‌
ഇ​യാ​ളു​ടെ മൃ​ത​ശ​രീ​രം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞ് എ​ത്തി​യാ​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യ് മൃ​ത​ദേ​ഹം വി​ട്ടു ന​ൽ​കു​മെ​ന്ന് മ​ഹാ​ത്മ​ജ​ന സേ​വ​ന കേ​ന്ദ്രം ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് തി​രു​വ​ല്ല അ​റി​യി​ച്ചു. ഫോ​ൺ​ന​മ്പ​ർ : 04734 299900. ‌