സീ​ത​ത്തോ​ട് ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ൽ പ്ര​തി​യെ സം​ര​ക്ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മം: സി​പി​എം ‌
Wednesday, September 22, 2021 10:24 PM IST
പ​ത്ത​നം​തി​ട്ട: സീ​ത​ത്തോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു.
2013 മു​ത​ല്‍ 2020 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ഇ​ന്‍റേ​ണ​ല്‍ ഓ​ഡി​റ്റ​റും അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യും സെ​ക്ര​ട്ട​റി​യു​മാ​യി പ്ര​വ​ര്‍​ത്തി​ച്ച കെ.​യു.​ജോ​സ് എ​ന്ന ജീ​വ​ന​ക്കാ​ര​ന്‍ ത​ന്‍റെ ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും മ​റ്റു ബ​ന്ധു​ക്ക​ളു​ടെ​യും പേ​രി​ലു​ള്ള അ​ക്കൗ​ണ്ടു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് 1,40,49,325 രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.
കേ​വ​ലം എ​ട്ട് ഇ​ട​പാ​ടു​ക​ളാ​ണ് ഇ​തി​നാ​യി പ്ര​തി ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​ണ്ടെ​ത്തി​യ​ത്. ത​ന്‍റെ ത​ട്ടി​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ടെ​ത്തി​യ​താ​യി മ​ന​സി​ലാ​ക്കി​യ പ്ര​തി 2020 ഒ​ക്ടോ​ബ​ര്‍ 15 ന് ​തു​ക തി​രി​ച്ച​ട​ച്ചാ​താ​യ രേ​ഖ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൈ​മാ​റി​യെ​ങ്കി​ലും ഇ​തു വ്യാ​ജ​മാ​യി​രു​ന്നു. ‌
ത​ട്ടി​പ്പു​വി​വ​രം മ​ന​സി​ലാ​ക്കി ക​ര്‍​ശ​ന ന​ട​പ​ടി​യി​ലേ​ക്കു സി​പി​എം തി​രി​ഞ്ഞ​തോ​ടെ കോ​ണ്‍​ഗ്ര​സു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ക​യാ​ണ് ജോസ് ചെ​യ്ത​തെ​ന്ന് ഉ​ദ​യ​ഭാ​നു ചൂ​ണ്ടി​ക്കാ​ട്ടി. ത​ദ്ദേ​ശ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ള്‍​ക്കാ​യി ജോ​സ് രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ‌
യു​ഡി​എ​ഫ് സ​ഹാ​യ​ത്തോ​ടെ സി​പി​എ​മ്മി​നും എം​എ​ല്‍​എ​യ്ക്കു​മെ​തി​രെ ആ​ക്ഷേ​പ​മു​യ​ര്‍​ത്തി പു​ക​മ​റ സൃ​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. കേ​സി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തി പ്ര​തി​യെ ര​ക്ഷി​ക്കാ​നു​ള​ള കോ​ണ്‍​ഗ്ര​സ് ശ്ര​മം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ല്‍ ജ​ന​കീ​യ എം​എ​ല്‍​എ​യാ​യി മാ​റി​യ കെ.​യു. ജ​നീ​ഷ്കു​മാ​റി​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നു​ള്ള കോ​ണ്‍​ഗ്ര​സ് ശ്ര​മം ജ​നം ത​ള്ളി​ക്ക​ള​യു​മെ​ന്നും ഉ​ദ​യ​ഭാ​നു അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‌