നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ച് ളാ​ഹ ഗോ​പാ​ല​ൻ ‌
Wednesday, September 22, 2021 10:24 PM IST
പ​ത്ത​നം​തി​ട്ട: ഒ​പ്പം നി​ന്ന ജ​ന​വി​ഭാ​ഗ​ത്തി​നു​വേ​ണ്ടി ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നു തു​ട​ക്കം കു​റി​ച്ച ളാ​ഹ ഗോ​പാ​ല​ൻ നേ​തൃ​ത്വം ന​ൽ​കി​യ​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സ​മ​ര​മു​ഖ​ങ്ങ​ൾ​ക്കാ​ണ്. ചെ​ങ്ങ​റ​യി​ൽ ഹാ​രി​സ​ൺ മ​ല​യാ​ളം പ്ലാ​ന്‍റേ​ഷ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഭൂ​മി​യി​ൽ 2007 ഓ​ഗ​സ്റ്റ് നാ​ലി​ന് അ​ദ്ദേ​ഹം ന​ട​ത്തി​യ​ത് അ​പ്ര​തീ​ക്ഷി​ത​മാ​യ മു​ന്നേ​റ്റ​മാ​യി​രു​ന്നു. ഏ​റ്റെ​ടു​ത്ത ദൗ​ത്യം ഒ​രു പ​രി​ധി​വ​രെ​യെ​ങ്കി​ലും ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള ആ​ത്മ​സം​തൃ​പ്തി​യി​ലാ​ണ് അ​ദ്ദേ​ഹം വി​ട​വാ​ങ്ങി​യ​ത്. ‌

നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​മാ​യി ഒ​രു രാ​ത്രി എ​സ്റ്റേ​റ്റ് കൈ​യേ​റി കു​ടി​ൽ കെ​ട്ടി. നേ​ര​ത്തെ കൊ​ടു​മ​ൺ തോ​ട്ട​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു സ​മ​ര​ത്തി​നു ശ്ര​മി​ച്ചെ​ങ്കി​ലും അ​ന്ന് ഒ​ഴി​യേ​ണ്ടി​വ​ന്നു. എ​ന്നാ​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ച് ചെ​ങ്ങ​റ തോ​ട്ടം കൈ​യേ​റി​യ​വ​രെ ഒ​ഴി​പ്പി​ക്കാ​ൻ ആ​ർ​ക്കു​മാ​യി​ല്ല. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ചെ​ങ്ങ​റ വ​ലി​യൊ​രു സ​മ​ര​ഭൂ​മി​യാ​യി ശ്ര​ദ്ധേ​യ​മാ​യി. പി​ന്നീ​ടി​തു ദേ​ശീ​യ ശ്ര​ദ്ധ​യി​ലേ​ക്കു​വ​രെ​യെ​ത്തി. ദേ​ശീ​യ രം​ഗ​ത്തെ പ​ല പ്ര​മു​ഖ​രും ചെ​ങ്ങ​റ​യി​ലെ​ത്തി. സ​മ​രം വേ​റി​ട്ട​താ​യി ളാ​ഹ ഗോ​പാ​ല​ൻ വ​ള​ർ​ത്തി. പു​റ​മേ നി​ന്നു​ള്ള​വ​ർ​ക്ക് തോ​ട്ട​ത്തി​ലേ​ക്കു പ്ര​വേ​ശ​നം വി​ല​ക്കി.

പ്ര​ത്യേ​ക​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നു. സ​ന്പൂ​ർ​ണ മ​ദ്യ​വി​മു​ക്ത മേ​ഖ​ല​യാ​യി സ​മ​ര​ഭൂ​മി​യെ മാ​റ്റി​യ​താ​യി​രു​ന്നു ഇ​തി​ൽ​പ്ര​ധാ​നം. താ​മ​സം തു​ട​ങ്ങി​യ​വ​രോ​ടു കൃ​ഷി ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ച​തും ഉ​പ​ജീ​വ​ന​മാ​ർ​ഗം അ​വി​ടെ​നി​ന്നു ക​ണ്ടെ​ത്താ​നും കു​ട്ടി​ക​ൾ​ക്ക് അ​ക്ഷ​രം പ​ക​ർ​ന്നു ന​ല്കാ​ൻ അ​ങ്ക​ണ​വാ​ടി തു​ട​ങ്ങി​യ​തു​മെ​ല്ലാം ഗോ​പാ​ല​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു.‌

ഭൂ​മി​യി​ല്ലാ​ത്ത ദ​ളി​ത്, ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​ഞ്ചേ​ക്ക​ർ ഭൂ​മി​ക്കു​വേ​ണ്ടി ആ​രം​ഭി​ച്ച സ​മ​ര​മാ​യി​രു​ന്നു ഇ​ത്. നി​ര​വ​ധി ച​ർ​ച്ച​ക​ൾ ന​ട​ന്നെ​ങ്കി​ലും സ​മ​ര​വു​മാ​യി ഗോ​പാ​ല​ൻ മു​ന്നോ​ട്ടു പോ​യി. പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ചെ​ങ്ങ​റ ഒ​ഴി​പ്പി​ക്കാ​നു​ള്ള ശ്ര​മ​വും വി​ജ​യി​ച്ചി​ല്ല. ര​ക്തം ഒ​ഴു​ക്കി ഒ​ഴി​പ്പി​ക്ക​ൽ വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലേ​ക്ക് കോ​ട​തി​യു​മെ​ത്തി. സ​മ​രം ചെ​യ്ത​വ​രി​ൽ ഭൂ​ര​ഹി​ത​ർ​ക്കു സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഭൂ​മി അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ഇ​വ​യി​ല​ധി​ക​വും വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നു ക​ണ്ട​തോ​ടെ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തോ​ട്ട​ങ്ങ​ളി​ൽ പാ​ട്ട​ക്കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ ത​ങ്ങ​ൾ​ക്കു വേ​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യി. ഇ​തി​നി​ടെ വി​വാ​ദ​ങ്ങ​ളും ഭി​ന്ന​ത​ക​ളു​മാ​യി പോ​രാ​ട്ട​ത്തെ ത​ക​ർ​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യെ​ങ്കി​ലും ഗോ​പാ​ല​ൻ പി​ൻ​മാ​റി​യി​ല്ല. എ​ന്നാ​ൽ സ​മ​ര​നേ​തൃ​ത്വം ഏ​റ്റെ​ടു​ത്ത് മ​റ്റൊ​രു കൂ​ട്ട​ർ രം​ഗ​ത്തു​വ​ന്ന​തോ​ടെ അ​ദ്ദേ​ഹം സ്വ​യം പി​ൻ​മാ​റി. ചെ​ങ്ങ​റ സ​മ​ര​ത്തി​ൽ നി​ന്നു ളാ​ഹ ഗോ​പാ​ല​ൻ മാ​റി​യെ​ങ്കി​ലും അ​ന്ന് കൈ​യേ​റി​യ​വ​രി​ൽ ന​ല്ലൊ​രു വി​ഭാ​ഗം ഇ​പ്പോ​ഴും ആ ​സ്ഥ​ല​ത്തു താ​മ​സ​മു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കൈ​യേ​റ്റം കു​ടി​യേ​റ്റ​മാ​യി അം​ഗീ​ക​രി​ച്ചു ന​ൽ​കു​ന്ന​തും കാ​ത്തി​രി​ക്കു​ക​യാ​ണ് ഈ ​വി​ഭാ​ഗം.‌

തോ​ട്ടം മേ​ഖ​ല​യി​ൽ കു​മി​ഞ്ഞു​കൂ​ടി​യ അ​ഞ്ച​ര​ല​ക്ഷം ഏ​ക്ക​ർ ഭൂ​മി തി​രി​കെ​പി​ടി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​യി​ലേ​ക്കു സ​ർ​ക്കാ​രി​നെ പ്രേ​രി​പ്പി​ച്ച​ത് ളാ​ഹ ഗോ​പാ​ല​ൻ തു​ട​ങ്ങി​യ ഐ​തി​ഹാ​സി​ക സ​മ​ര​മാ​ണെ​ന്ന് ആ​ദി​വാ​സി ദ​ളി​ത് മു​ന്നേ​റ്റ സ​മി​തി പ്ര​സി​ഡ​ന്‍റ് ശ്രീ​രാ​മ​ൻ കൊ​യ്യോ​ൻ പ​റ​ഞ്ഞു. ‌