പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തിൽ പു​തി​യ പൈ​പ്പ് ലൈ​ന്‍ നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ‌
Tuesday, September 21, 2021 10:21 PM IST
11.18 കോ​ടി​യു​ടെ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം 25ന് ‌

​പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് പു​തി​യ പൈ​പ്പ് ലൈ​നി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. 25നാ​ണ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം. മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. കി​ഫ്ബി വ​ഴി​യു​ള്ള 11.18 കോ​ടി രൂ​പ​യു​ടേ​താ​ണ് പ​ദ്ധ​തി.‌
പൈ​പ്പു​ക​ളു​ടെ കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ ജ​ല​വി​ത​ര​ണ​ത്തി​ന് പ​ല​പ്പോ​ഴും ത​ട​സം നേ​രി​ട്ടി​രു​ന്നു. പ​ഴ​യ പൈ​പ്പു​ക​ള്‍ മാ​റ്റി 500 എം​എം ഡി​ഐ പൈ​പ്പ് മു​ത​ല്‍ 110 പി​വി​സി വ​രെ 23 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ള്ള വി​ത​ര​ണ ശൃം​ഖ​ല​യാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. പു​തി​യ പൈ​പ്പു​ക​ള്‍ ല​ഭ്യ​മാ​യി​ട്ടു​ണ്ട്. ഈ ​പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തോ​ടെ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.‌
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് ഇ​തി​ലൂ​ടെ സാ​ക്ഷാ​ത്ക്ക​രി​ക്കു​ന്ന​ത്. ഒ​രു വ​ര്‍​ഷം കൊ​ണ്ട് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കും. ‌