കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ മി​ക​ച്ച വ​രു​മാ​നം ഉ​റ​പ്പാ​ക്കും: മ​ന്ത്രി പി. ​പ്ര​സാ​ദ്
Friday, September 17, 2021 10:20 PM IST
കൊ​ടു​മ​ണ്‍: കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ആ​ധു​നി​ക​വ​ത്ക​ര​ണ​വും യു​വ​ത​ല​മു​റ​യെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നും അ​നു​ബ​ന്ധ മേ​ഖ​ല​യി​ല്‍ മി​ക​ച്ച വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ളു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​താ​യി മ​ന്ത്രി പി. ​പ്ര​സാ​ദ്. കൊ​ടു​മ​ണ്‍ ചേ​രു​വ പാ​ട​ശേ​ഖ​ര​ത്ത് വി​ത്തി​ടീ​ല്‍ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ത്ത​മ കാ​ര്‍​ഷി​ക മു​റ​ക​ള്‍ പ്ര​കാ​രം ത​യാ​റാ​ക്കി​യ, കൊ​ടു​മ​ണ്‍ റൈ​സ് ബ്രാ​ന്‍​ഡി​ന് വേ​ണ്ടി​യു​ള്ള മ​നു​ര​ത്ന ഇ​നം വി​ത്ത് വി​ത​ച്ച് പ്ര​ല​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൃ​ഷി​യി​ല്‍ നി​ന്ന് ക​ര്‍​ഷ​ക​ന് 50 ശ​ത​മാ​നം വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഉ​ത്പാ​ദ​നം, സം​സ്‌​ക​ര​ണം, വി​പ​ണ​നം എ​ന്നീ മേ​ഖ​ല​യി​ല്‍ കാ​ലോ​ചി​ത​മാ​യ ന​വീ​ക​ര​ണം സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി വ​രു​ന്നു. കൊ​ടു​മ​ണ്‍ റൈ​സ് എ​ന്ന ഉ​യ​ര്‍​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള ബ്രാ​ന്‍​ഡ് കേ​ര​ളം ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു.ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്ത് പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​ല്‍ കേ​ര​ളം അ​ടു​ത്ത​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ വി​ജ​യം നേ​ടി.

വി​ഷ​ര​ഹി​ത​മാ​യ ഭ​ക്ഷ്യ വ​സ്തു​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ല്‍ സം​സ്ഥാ​നം സ്വ​യം പ​ര്യാ​പ്ത നേ​ടു​ന്ന​തി​ന് ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക​ളാ​ണ് കൃ​ഷി വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്. നെ​ല്‍​കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ ത​രി​ശു​നി​ല​ങ്ങ​ള്‍ വി​ഷ​ര​ഹി​ത നെ​ല്ല് ഉ​ത്പാ​ദ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ന്‍​വേ​ണ്ടി ക​ഴി​ഞ്ഞ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ലം മു​ത​ല്‍ വ​ലി​യ ശ്ര​ദ്ധ​ന​ല്‍​കി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്നു. ത​രി​ശ് കി​ട​ന്ന കൃ​ഷി ഭൂ​മി​യി​ല്‍ കൃ​ഷി ഇ​റ​ക്കു​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​ലി​യ വി​ജ​യം നേ​ടു​ക​യും പു​തു​ത​ല​മു​റ​യ്ക്ക് ഉ​ള്‍​പ്പെ​ടെ കൃ​ഷി​യി​ല്‍ നി​ന്ന് ഫ​ല​വ​ത്താ​യ വ​രു​മാ​നം നേ​ടാ​നാ​യ​താ​യും മ​ന്ത്രി​പ്ര​സാ​ദ് പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ടു​മ​ണി​ലെ ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ളെ​യും കൊ​ടു​മ​ണ്‍ കാ​ര്‍​ഷി​ക ക​ര്‍​മ്മ സേ​നാ പ്ര​വ​ര്‍​ത്ത​ക​രെ​യും മ​ന്ത്രി പി. ​പ്ര​സാ​ദും, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​റും ചേ​ര്‍​ന്ന് ആ​ദ​രി​ച്ചു.

കൊ​ടു​മ​ണ്‍ കാ​ര്‍​ഷി​ക ക​ര്‍​മ്മ സേ​ന ഉ​ത്പാ​ദി​പ്പി​ച്ച വി​വി​ധ തൈ​ക​ള്‍ കൃ​ഷി​ക്കാ​ര്‍​ക്ക് മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. കൊ​ടു​മ​ണ്‍ കൃ​ഷി ഓ​ഫീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ത്പാ​ദി​പ്പി​ച്ച ഉ​മ, ജ്യോ​തി വി​ത്തു​ക​ള്‍ നെ​ല്‍​ക​ര്‍​ഷ​ക​ര്‍​ക്ക് മ​ന്ത്രി സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ നി​ലം ഉ​ഴു​ന്ന​തി​നു​ള്ള ടി​ല്ല​ര്‍ കാ​ര്‍​ഷി​ക ക​ര്‍​മ്മ സേ​ന​യ്ക്ക് മ​ന്ത്രി കൈ​മാ​റി.

പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. തു​ള​സീ​ധ​ര​ന്‍​പി​ള്ള, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ബീ​നാ​പ്ര​ഭ, കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ധ​ന്യ​ദേ​വി, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കു​ഞ്ഞ​ന്നാ​മ്മ​കു​ഞ്ഞ്, കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ. ​വി​പി​ന്‍​കു​മാ​ര്‍, എ.​ജി. ശ്രീ​കു​മാ​ര്‍, എ​ന്‍. വി​ജ​യ​ന്‍ നാ​യ​ര്‍, കൊ​ടു​മ​ണ്‍ ഫാ​ര്‍​മേ​ഴ്‌​സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ.​എ​ന്‍. സ​ലീം, ജി​ല്ലാ കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യ ലൂ​യി​സ് മാ​ത്യു, എ​ലി​സ​ബേ​ത്ത് ത​മ്പാ​ന്‍, കൊ​ടു​മ​ണ്‍ കൃ​ഷി ഓ​ഫീ​സ​ര്‍ എ​സ്. ആ​ദി​ല തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.