റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ര്‍​ണ ന​ട​ത്തി
Friday, September 17, 2021 10:20 PM IST
പ​ത്ത​നം​തി​ട്ട: ഓ​ള്‍ കേ​ര​ള റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ജി​ല്ല​യി​ലെ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ല്‍ ധ​ര്‍​ണ ന​ട​ത്തി. ധ​ര്‍​ണ അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ​സ്. മു​ര​ളീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഇ. ​അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി, ജോ​സ് കാ​വ​നാ​ട്, എം. ​ആ​ര്‍. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ര്‍​ജ് വ​ട്ട​ക്കാ​വ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ബു കു​ള​ത്തി​ങ്ക​ല്‍, കെ​ന്ന​ഡി തോ​മ​സ്, ജ​യ​സേ​ന​ന്‍,ചെ​ങ്ങ​റ കു​ഞ്ഞു​മോ​ന്‍, ജി​ജി ഓ​ലി​ക്ക​ല്‍, വി​ജ​യ് വ​ര്‍​മ, സു​രേ​ന്ദ്ര​ന്‍ മ​ല്ല​പ്പ​ള്ളി, തോ​മ​സ് ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
11 മാ​സം വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ്യ​ക്കി​റ്റി​ന്‍റെ ക​മ്മീ​ഷ​ന്‍ അ​നു​വ​ദി​ക്കു​ക, കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച 60 റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളു​ടെ​യും സെ​യി​ല്‍​സ്മാ​ന്‍​മാ​രു​ടെ​യും കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ഹാ​യ​ധ​നം ന​ല്‍​കു​ക, ആ​ശ്രി​ത​ര്‍​ക്ക് റേ​ഷ​ന്‍ ക​ട​ക​ള്‍ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ന​ട​ത്തി​വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ലാ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ല്‍ ധ​ര്‍​ണ​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.