പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​രാ​രു​മി​ല്ല, പ​ന്ത​ള​ത്തു ഭ​ര​ണ​സ്തം​ഭ​നം തു​ട​രു​ന്നു
Friday, September 17, 2021 10:16 PM IST
പ​ന്ത​ളം: ന​ഗ​ര​സ​ഭ​യി​ല്‍ ഭ​ര​ണ​സ്തം​ഭ​നം തു​ട​രു​ന്നു. അ​വ​ധി​യെ​ടു​ത്ത സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ തി​രി​കെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍റെ നി​ര്‍​ദേ​ശം ഇ​ന്ന​ലെ​യും ന​ട​പ്പാ​യി​ല്ല. ഇ​തി​നി​ടെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ നി​ല​പാ​ട് ക​ടു​പ്പി​ക്കു​ക​യും ചെ​യ്തു.
പ​ന്ത​ളം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് സെ​ക്ര​ട്ട​റി എ​സ്. ജ​യ​കു​മാ​ര്‍ ക​ഴി​ഞ്ഞ​യാ​ഴ്ച ശി​പാ​ര്‍​ശ ന​ല്‍​കി​യ​തോ​ടെ ഉ​ട​ലെ​ടു​ത്ത പ്ര​ശ്‌​ന​ങ്ങ​ളാ​ണ് പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ നീ​ളു​ന്ന​ത്. ഇ​തോ​ടെ ന​ഗ​ര​സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മെ​ത്തു​ന്ന​വ​ര്‍ നി​രാ​ശ​യി​ല്‍ മ​ട​ങ്ങു​ക​യാ​ണ്. സെ​ക്ര​ട്ട​റി അ​ട​ക്കം പ്ര​ധാ​ന ത​സ്തി​ക​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ അ​വ​ധി​യി​ലാ​ണ്. ഇ​വ​ര്‍ തി​രി​കെ ജോ​ലി​യ്‌​ക്കെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​കാ​ര്യ റീ​ജി​യ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍​ക്ക് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ക​ത്തു ന​ല്‍​കി​യി​രു​ന്നു. ഭ​ര​ണ​സ്തം​ഭ​നം ഒ​ഴി​വാ​ക്കാ​ന്‍ ബ​ദ​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി ആ​ലോ​ചി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്‍​ഡി​എ​ഫും സെ​ക്ര​ട്ട​റി​യും ചേ​ര്‍​ന്നു ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളാ​ണ് പ​ന്ത​ള​ത്തെ ഭ​ര​ണ​പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​ക്കി​യ​തെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​രോ​പ​ണം.
ന​ഗ​ര​സ​ഭ​യു​ടെ ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റ​തു​മു​ത​ലു​ള്ള വി​വി​ധ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ലെ വീ​ഴ്ച​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കൗ​ണ്‍​സി​ല്‍ പി​രി​ച്ചു​വി​ട​ണ​മെ​ന്ന ശി​പാ​ര്‍​ശ​യു​മാ​യി സെ​ക്ര​ട്ട​റി ത​ദ്ദേ​ശ​സ്ഥാ​പ​ന പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്കു ക​ത്തു ന​ല്‍​കി​യ​ത്. ന​ഗ​ര​പാ​ലി​ക നി​യ​മ​ത്തി​ലെ ച​ട്ട​ങ്ങ​ള്‍ ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്നാ​ണ് ആ​രോ​പ​ണം.