കോ​വി​ഡ് കാ​ല ഉ​പ​ജീ​വ​ന​ത്തി​ന് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ പ്രാ​ധാ​ന്യം വ​ലു​ത്: ആ​ന്‍റോ ആ​ന്‍റ​ണി എം​പി ‌
Thursday, September 16, 2021 11:21 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന തൊ​ഴി​ല്‍​പ​ര​മാ​യ പ്ര​തി​സ​ന്ധി​യു​ടെ ഈ ​കാ​ല​ത്ത് അ​തി​ജീ​വ​ന​ത്തി​ന് മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ പ്രാ​ധാ​ന്യം വ​ലു​താ​ണെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. വി​വി​ധ കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ് പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് ഡി​സ്ട്രി​ക്ട് ഡ​വ​ല​പ്മെ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ആ​ന്‍​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ (ദി​ഷ) 2021 വ​ര്‍​ഷ​ത്തി​ലെ ര​ണ്ടാം പാ​ദ​യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌
കോ​വി​ഡ് കാ​ല​ത്ത് കേ​ന്ദ്ര​ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​ന് നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ന​ട​ത്താ​ന്‍ സാ​ധി​ച്ചു.
ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര പ​ദ്ധ​തി​പ്ര​കാ​രം ഓ​ക്സി​ജ​ന്‍ കോ​ണ്‍​സ​ന്‍​ട്രേ​റ്റ​ര്‍, ഐ​സി​യു ബെ​ഡ്, ഓ​ക്സി​ജ​ന്‍ പ്ലാ​ന്‍റ് തു​ട​ങ്ങി നി​ര​വ​ധി സേ​വ​ന​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​യും കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ​റ​ഞ്ഞു. ‌
ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ 2020-21 സാ​മ്പ​ത്തി​ക വ​ര്‍​ഷം, കോ​വി​ഡ് കാ​ല​ത്ത് 6178 കു​ടും​ബ​ങ്ങ​ളെ കൂ​ടി പ​ദ്ധ​തി​യി​ല്‍ കീ​ഴി​ല്‍ കൊ​ണ്ടു​വ​ന്ന​ത് ജി​ല്ല​യ്ക്ക് മി​ക​ച്ച നേ​ട്ട​മാ​യി. 40.61 ല​ക്ഷം തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക വ​ഴി ജി​ല്ല​യി​ലെ 58,138 കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ദ്ധ​തി താ​ങ്ങാ​യി. 3,493 പേ​ര്‍ പു​തു​താ​യി പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
19,989 കു​ടും​ബ​ങ്ങ​ള്‍ 100 ദി​നം തൊ​ഴി​ല്‍ ചെ​യ്തു. 119.67 കോ​ടി രൂ​പ അ​വി​ദ​ഗ്ധ വേ​ത​ന​മാ​യി ഗ്രാ​മീ​ണ ജ​ന​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ല്‍ എ​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ദി​വ്യ എ​സ്, അ​യ്യ​ർ, ജി​ല്ലാ​ത​ല ഉ​ദ്യാ​ഗ​സ്ഥ​ര്‍ എം​പി​യു​ടെ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌