വ​സ്തു കൈ​യേ​റി വ​ഴി​വെ​ട്ടി; വീ​ട്ട​മ്മ​യ്ക്കു നേ​രെ കൈ​യേ​റ്റ ശ്ര​മം ‌
Thursday, September 16, 2021 11:21 PM IST
മ​ല്ല​പ്പ​ള്ളി: കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ പൊ​ട്ട​ൻ​മ​ല​യ്ക്ക​ൽ സോ​പാ​നം മോ​ഹ​ന​ന്‍റെ പു​ര​യി​ട​ത്തി​ലൂ​ടെ അ​ന​ധി​കൃ​ത​മാ​യി വ​ഴി​വെ​ട്ടു​ന്ന​തി​നെ​ച്ചൊ​ല്ലി സം​ഘ​ർ​ഷം. വീ​ട്ട​മ്മ​യ്ക്കു നേ​രെ കൈ​യേ​റ്റം. ‌
ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് വ​ഴി​വെ​ട്ടി​യ​ത്. ഇ​തു ത​ട​യാ​ൻ ശ്ര​മി​ച്ച മോ​ഹ​ന​ന്‍റെ ഭാ​ര്യ ആ​രോ​ഗ്യ വ​കു​പ്പ് മു​ൻ ജീ​വ​ന​ക്കാ​രി ശാ​ന്ത​കു​മാ​രി​യെ കൈ​യേ​റ്റം ചെ​യ്യു​ക​യും മ​ര​ങ്ങ​ൾ വെ​ട്ടു​ക​യും ക​യ്യാ​ല​ക​ൾ ഇ​ടി​ക്കു​ക​യും ചെ​യ്ത​താ​യി വീ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. കീ​ഴ്‌​വാ​യ്പൂ​ര് പോ​ലീ​സ് കേ​സെ​ടു​ത്തു. ‌