ഇ​ല​ന്തൂ​ർ ബോ​ക്ക് പ​രി​ധി​യി​ൽ 5000 മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു ‌
Thursday, September 16, 2021 11:21 PM IST
കോ​ഴ​ഞ്ചേ​രി: പ​മ്പാ ന​ദീ​തീ​ര ജൈ​വ​വൈ​വി​ധ്യ പു​ന​രു​ജീ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​മ്പാ​ന​ദി​യി​ലെ ത​ന​ത് മ​ത്സ്യ​ങ്ങ​ളു​ടെ പ​രി​പോ​ഷ​ണം പ​ദ്ധ​തി​യു​ടെ ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക്ത​ല ഉ​ദ്ഘാ​ട​നം പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ഇ​ന്ദി​രാ​ദേ​വി, ചെ​റു​കോ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. സ​ന്തോ​ഷ്, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി വ​ര്‍​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​സ​ഫ്, ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡ് പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​അ​ഖി​ല്‍, അ​സി​ സ്റ്റ​ന്‍​ഡ് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ അ​രു​ണ്‍ സി. ​രാ​ജ​ന്‍, എ​സ്. അ​ന​ഘ, മ​റ്റു ജ​ന​പ്ര​ തി​നി​ധി​ക​ള്‍, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഓ​വ​ര്‍​സി​യ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌