കേ​ന്ദ്ര വ​നം-പ​രി​സ്ഥി​തി സം​ഘം സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി ‌
Thursday, September 16, 2021 11:21 PM IST
ത്ത​നം​തി​ട്ട: മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​റാ​യി​ര​ത്തോ​ളം കൈ​വ​ശ ക​ര്‍​ഷ​ക​ര്‍​ക്ക് പ​ട്ട​യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കേ​ന്ദ്ര വ​നം-പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഫീ​ല്‍​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി കേ​ന്ദ്ര സം​ഘ​മെ​ത്തി.

ജി​ല്ല​യി​ല്‍ 1977 ന് ​മു​മ്പ് വ​ന​ഭൂ​മി​യി​ല്‍ ന​ട​ന്നി​ട്ടു​ള്ള കു​ടി​യേ​റ്റം ക്ര​മ​പ്പെ​ടു​ത്തി 6362 കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി 1970.04 ഹെ​ക്ട​ര്‍ ഭൂ​മി​യു​ടെ പ​ട്ട​യം ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ അ​വ​സാ​ന ഘ​ട്ട​മെ​ന്ന നി​ല​യി​ലാ​ണ് കേ​ന്ദ്ര വ​നം, പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സം​ഘം വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ അ​റ​യാ​ഞ്ഞി​ലിമ​ണ്‍, ച​ണ്ണ, ളാ​ഹ, പെ​രു​ന്തേ​ന​രു​വി, കു​രു​മ്പ​ന്‍മൂ​ഴി, ഒ​ളിക​ല്ല് എ​ന്നീ മേ​ഖ​ല​ക​ളും സം​ഘം സ​ന്ദ​ര്‍​ശി​ച്ചു.‌ കോ​ന്നി നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ല്‍ ചി​റ്റാ​ര്‍, സീ​ത​ത്തോ​ട്, ത​ണ്ണി​ത്തോ​ട്, കോ​ന്നി, അ​രു​വാ​പ്പു​ലം, ക​ല​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. റി​പ്പോ​ര്‍​ട്ട് ഈ ​മാ​സംത​ന്നെ കൈ​മാ​റും.

ബം​ഗ​ളു​രു​വി​ലെ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റീ​ജണ​ല്‍ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജ​ന​റ​ല്‍ ബി. ​എ​ന്‍. അ​ഞ്ജ​ന്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. സ്ഥ​ല പ​രി​ശോ​ധ​ന​യ്ക്കൊ​പ്പം ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ളും സ്വീ​ക​രി​ച്ചു.‌

കൈ​വ​ശാ​വ​കാ​ശ​മു​ള്ള മ​ല​യോ​ര മേ​ഖ​ല​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കു പ​ട്ട​യം ന​ല്കു​ന്ന​തി​ലേ​ക്ക്പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍, റാ​ന്നി, കോ​ന്നി വ​നം ഡി​വി​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ ത​യാ​റാ​ക്കി​യ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ല്‍ സ​മ​ര്‍​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ അ​നു​മ​തി​ക്കാ​യി ന​ൽ​കി​യി​രു​ന്നു.‌

ഫു​ഡ് പ്രൊ​ഡ​ക്‌ഷന്‍ ഏ​രി​യാ​യി​ലെ കൈ​വ​ശ​ക്കാ​ര്‍​ക്ക് 1964ലെ ​ഭൂ​മി പ​തി​വു ച​ട്ട​പ്ര​കാ​ര​വും, 1977 ജ​നു​വ​രി ഒ​ന്നി​നു മു​ന്പ് വ​ന​ഭൂ​മി കൈ​വ​ശ​പ്പെ​ടു​ത്തി​യ​വ​ര്‍​ക്ക് 1993 ലെ ​സ്പെ​ഷ​ല്‍ റൂ​ള്‍ പ്ര​കാ​ര​വു​മാ​ണ് പ​ട്ട​യം ന​ല്കേ​ണ്ട​ത്. പ​ട്ട​യം ന​ല്കു​മ്പോ​ള്‍ ഭൂ​മി​ക്കു പ​ക​രം ഭൂ​മി​യും, വൃ​ക്ഷ​ങ്ങ​ള്‍​ക്ക് പ​ക​രം വൃ​ക്ഷ​ങ്ങ​ളും ന​ല്കേ​ണ്ട​തു​ണ്ട്. പ​രി​ഹാ​ര​ വ​ന​വ​ത്ക​ര​ണ ന​ട​പ​ടി​ക​ള്‍ കേ​ന്ദ്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ബോ​ധ്യ​മാ​യി​ട്ടു​ണ്ട്.

കോ​ന്നി​യു​ടെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ പ​ട്ട​യം ന​ല്കു​ന്ന​തി​ന് പ​രി​ഹാ​ര വ​ന​വ​ത്ക​ര​ണ​ത്തി​നാ​യി ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ് ഭൂ​മി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ക​മ്പ​ക്ക​ല്ലി​ലെ നീ​ല​ക്കു​റി​ഞ്ഞി സാ​ങ്ങ്ച​റി​യ്ക്കാ​യി മാ​റ്റി വ​ച്ചി​ട്ടു​ള്ള 8000 ഏ​ക്ക​ര്‍ ഭൂ​മി​യി​ലാ​ണ് പ​രി​ഹാ​ര വ​ന​വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​ക. മ​ര​ങ്ങ​ള്‍​ക്ക് പ​ക​ര​മാ​യി വ​നം വ​കു​പ്പ് പ്ലാ​ന്‍റേ​ഷ​നു​ക​ളും സം​ഘം സ​ന്ദ​ര്‍​ശി​ച്ചു.‌

ബം​ഗ​ളു​രു​വി​ലെ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റീ​ജി​യ​ണ​ല്‍ ഓ​ഫീ​സ് സ​ന്ദ​ര്‍​ശ​ന റി​പ്പോ​ര്‍​ട്ട് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നു കൈ​മാ​റും. ഇ​തോ​ടെ നി​യ​മാ​നു​സൃ​ത​മാ​യ പ​ട്ട​യം ന​ല്കാ​നു​ള്ള കേ​ന്ദ്ര അ​നു​മ​തി ല​ഭ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.‌

സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ കെ.​യു.​ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ. എ​സ്. അ​യ്യ​ര്‍, ഡി​എ​ഫ്ഒ​മാ​രാ​യ പി.​കെ. ജ​യ​കു​മാ​ര്‍ ശ​ര്‍​മ, കെ.​എ​ന്‍. ശ്യാം ​മോ​ഹ​ന്‍​ലാ​ല്‍, സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ബി ടി. ​ഈ​ശോ, കോ​ന്നി ത​ഹ​സീ​ല്‍​ദാ​ര്‍ ശ്രീ​കു​മാ​ര്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ല​ജ അ​നി​ല്‍, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌
‌c