അ​വ​കാ​ശ​പ്പെ​ട്ട എ​ല്ലാ​വ​ര്‍​ക്കും പ​ട്ട​യം ന​ല്‍​ക​ണം: പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ ‌
Thursday, September 16, 2021 11:17 PM IST
റാ​ന്നി: കേ​ന്ദ്ര​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ സ്ഥ​ല​ങ്ങ​ളി​ലെ​യും പെ​രു​മ്പെ​ട്ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റു സ്ഥ​ല​ങ്ങ​ളി​ലെ​യും അ​വ​കാ​ശ​പ്പെ​ട്ട മു​ഴു​വ​നാ​ളു​ക​ള്‍​ക്കും പ​ട്ട​യം ന​ല്‍​കാ​ന്‍ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ കേ​ന്ദ്ര സം​ഘ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.‌
റ​വ​ന്യൂ, വ​നം വ​കു​പ്പു​ക​ള്‍ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​ന്തി​മ അ​നു​മ​തി​ക്കാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര വ​നം​-പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ബാം​ഗ​ളൂ​രു റീ​ജണ​ല്‍ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജ​ന​റ​ല്‍ ബി. ​എ​ന്‍. അ​ഞ്ജ​ന്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ അ​റ​യാ​ഞ്ഞി​ലി മ​ണ്‍, ച​ണ്ണ, ളാ​ഹ, പെ​രു​ന്തേ​ന​രു​വി, കു​രു​മ്പ​ന്‍ മൂ​ഴി, ഒ​ളിക​ല്ല് എ​ന്നീ മേ​ഖ​ല​ക​ളാ​ണ് സം​ഘം സ​ന്ദ​ര്‍​ശി​ച്ച​ത്.ജി​ല്ലാ ക​ള​ക്ട​ര്‍ ദി​വ്യ എ​സ്. അ​യ്യ​ര്‍, ഡി​എ​ഫ്ഒ പി.​കെ. ജ​യ​കു​മാ​ര്‍ ശ​ർ​മ, ത​ഹ​സി​ല്‍​ദാ​ര്‍ കെ. ​ന​വീ​ന്‍ ബാ​ബു, കൊ​ല്ലം സ​തേ​ണ്‍ സ​ര്‍​ക്കി​ള്‍ എ​ഡി​സി​ഇ അ​ശ്വി​ന്‍ കു​മാ​ര്‍, റേ​ഞ്ച് ഓ​ഫീ​സ​ര്‍​മാ​രാ​യ ആ​ര്‍. വി​നോ​ദ്, കെ.​എ​സ്. മ​നോ​ജ്, എ​സ്. മ​ണി എ​ന്നി​വ​രും സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.‌