ആ​റ​ന്മു​ള​യി​ൽ സി​പി​എം റി​പ്പോ​ർ​ട്ട് പു​റ​ത്ത്, സ​മ്മേ​ള​ന മു​ന്നോ​ടി​യെ​ന്ന് ആ​ക്ഷേ​പം ‌
Wednesday, September 15, 2021 10:12 PM IST
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ സി​പി​എം ഏ​രി​യാ, ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലു​ൾ​പ്പെ​ട്ട​വ​ര​ട​ക്കം 267 അം​ഗ​ങ്ങ​ൾ സ​ജീ​വ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തു​നി​ന്നു വി​ട്ടു​നി​ന്ന​താ​യി റി​പ്പോ​ർ​ട്ട്. മ​ണ്ഡ​ല​ത്തി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ പ​രാ​തി​യേ തു​ട​ർ​ന്ന് രൂ​പീ​ക​രി​ച്ച അ​ന്വേ​ഷ​ണ​സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടാ​ണ് പു​റ​ത്തു​വ​ന്ന​ത്. പാ​ർ​ട്ടി വേ​ദി​ക​ളി​ൽ ച​ർ​ച്ച ചെ​യ്യാ​തെ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പു​സ​ഹി​തം പു​റ​ത്താ​യി​രി​ക്കു​ക​യാ​ണ്. ‌
സി​പി​എം ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ടി​രി​ക്കെ സ​ജീ​വ ച​ർ​ച്ച​യ്ക്കും ചി​ല​രെ ഒ​ഴി​വാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​തെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി​രു​ന്ന മു​ൻ എം​എ​ൽ​എ എ. ​പ​ത്മ​കു​മാ​റാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ‌
സം​സ്ഥാ​ന​ത്ത് സി​പി​എ​മ്മി​ന് തു​ട​ർ​ഭ​ര​ണം ല​ഭി​ക്കു​ക​യി​ല്ലെ​ന്ന് പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ത​ന്നെ ധാ​ര​ണ ഉ​ണ്ടാ​യി​രു​ന്ന​താ​ണ് പ​ല​രും സ​ജീ​വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്നു വി​ട്ടു​നി​ന്ന​തെ​ന്നു പ​റ​യു​ന്നു. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണാ ജോ​ർ​ജി​നെ ആ​റ​ന്മു​ള​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​തി​നെ​തി​രെ പ​ര​സ്യ​മാ​യ എ​തി​ർ​പ്പു​ക​ളു​ണ്ടാ​യ​താ​ണ്. ചി​ല ജി​ല്ലാ​ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ പി​ന്തു​ണ ഇ​തി​ലു​ണ്ടാ​യി​രു​ന്ന​താ​യി അ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത്ത​വ​ണ​യും വീ​ണാ ജോ​ർ​ജി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നെ​തി​രെ പാ​ർ​ട്ടി​ക്കു​ള്ളി​ൽ എ​തി​ർ​പ്പു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​ന് ആ​രും ത​യാ​റാ​യി​രു​ന്നി​ല്ല. ‌
മ​ണ്ഡ​ല​ത്തി​ൽ പ​ല​യി​ട​ത്തും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​കു​ന്നി​ല്ലെ​ന്ന് സ്ഥാ​നാ​ർ​ഥി ത​ന്നെ തെ​രെ​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പ​രാ​തി​പ്പെ​ട്ടി​രു​ന്നു. സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ശ്ര​ദ്ധ​യി​ലും വി​ഷ​യ​മെ​ത്തി​യി​രു​ന്നു. സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി പ്ര​ത്യേ​ക യോ​ഗം വി​ളി​ക്കു​ക​യും ചെ​യ്ത​താ​ണ്. 19,003 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു ആ​റ​ന്മു​ള​യി​ലെ വി​ജ​യം. മ​ണ്ഡ​ല​ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് എ​ൽ​ഡി​എ​ഫി​ന് ഇ​ത്ര​യ​ധി​കം ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത്. ‌
നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 22 ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളി​ൽ ഇ​രു​പ​തെ​ണ്ണ​ത്തി​ലും ഇ​ത്ത​ര​ത്തി​ൽ തെ​രെ​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് നി​ഷ്ക്രി​യ​രാ​യി​രു​ന്ന പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ ഉ​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ൽ. മ​ണ്ഡ​ലം ക​മ്മ​റ്റി അം​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് ഏ​രി​യാ​ക​മ്മ​റ്റി​യും ലോ​ക്ക​ൽ​ക​മ്മ​റ്റി​യും സം​ഘ​ട​നാ​പ​ര​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ വി​ട്ടു​നി​ന്ന പ്ര​ധാ​ന​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ളും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ ഇ​ര​വി​പേ​രൂ​ർ, കോ​ഴ​ഞ്ചേ​രി, പ​ന്ത​ളം, പ​ത്ത​നം​തി​ട്ട എ​ന്നി​ങ്ങ​നെ നാ​ല് ഏ​രി​യാ ക​മ്മി​റ്റി​ക​ളാ​ണ് ഉ​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് മൊ​ബൈ​ൽ ആ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സി​പി​എം പ്ര​വ​ർ​ത്ത​ന അ​വ​ലോ​ക​നം ന​ട​ത്തി​യ​തി​നു പു​റ​മെ പ്രാ​ദേ​ശി​ക​മാ​യി ക്രോ​ഡീ​ക​രി​ച്ച വി​വ​ര​വും ചേ​ർ​ത്താ​ണ് പ്ര​വ​ർ​ത്ത​ക​ർ വി​ട്ടു​നി​ന്നെ​ന്ന വി​വ​ര​ങ്ങ​ൾ അ​ട​ങ്ങു​ന്ന റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.
കു​ള​ന​ട ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ർ​ട്ടി​അം​ഗ​ങ്ങ​ൾ തെ​രെ​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് സ​ജീ​വ​മാ​കാ​തി​രു​ന്ന​ത്. കു​ള​ന​ട ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ 125 പ​ർ​ട്ടി അം​ഗ​ങ്ങ​ളി​ൽ 29 പേ​ർ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് ഇ​ല്ലാ​യി​രു​ന്നു. ഒ​രു എ​ൽ​സി അം​ഗ​വും പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല, ര​ണ്ടു​പേ​ർ ഭാ​ഗി​ക​മാ​യി​ട്ടാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.
കു​ന്പ​ഴ 25, പു​ല്ലാ​ട് 25, വ​ള്ളം​കു​ളം 24, പ​ത്ത​നം​തി​ട്ട നോ​ർ​ത്ത് 24, ഇ​ര​വി​പേ​രൂ​ർ 20, കു​ന്പ​നാ​ട് 19, തോ​ട്ട​പ്പു​ഴ​ശേ​രി 16, ഇ​ല​വും​തി​ട്ട 16, ഓ​ത​റ 16, ഓ​മ​ല്ലൂ​ർ 15, ആ​റ​ന്മു​ള 15 എ​ന്നി​വ​യാ​ണ് പ​ത്തി​ല​ധി​കം പാ​ർ​ട്ടി​അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്ന ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ൾ. ‌