പ​ട​യ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​മൊ​രു​ക്കി​യ 'പ​ച്ച​ത്ത​പ്പ്' മി​ക​ച്ച ചി​ത്രം
Tuesday, September 14, 2021 9:56 PM IST
പ​ത്ത​നം​തി​ട്ട: മ​ധ്യ​തി​രു​വി​താം​കൂ​റി​ന്‍റെ സാം​സ്കാ​രി​ക ക​ലാ​രൂ​പ​മാ​യ പ​ട​യ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​നു പു​രു​ഷോ​ത്ത് ര​ച​ന​യും സം​വി​ധാ​ന​വും ചെ​യ്ത പ​ച്ച​ത്ത​പ്പ് സം​സ്ഥാ​ന ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് നേ​ടി. മി​ക​ച്ച അ​നു​ഷ്ഠാ​ന​ക​ലാ ചി​ത്ര​മാ​യാ​ണ് പ​ച്ച​ത്ത​പ്പ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
ഭു​വ​നേ​ശ്വ​രി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​ഉ​ണ്ണി​ക്കൃ​ഷ്ണ​പി​ള്ള ക​രു​നാ​ഗ​പ്പ​ള്ളി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ചി​ത്രം ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ‌
ആ​ർ. സു​ബ്ബ​ല​ക്ഷ്മി, മ​ൻ​രാ​ജ്, മ​നോ​ജ് കെ​പി​എ​സി, ഭാ​സി തി​രു​വ​ല്ല, സൈ​മ​ണ്‍ കോ​ശി, സെ​ലി​ൻ സൂ​ര​ജ്, ലീ​ല ന​രി​യാ​പു​രം, സൂ​ര​ജ്, പ്രി​യ​രാ​ജ്, ഡോ. ​വാ​ഴ​മു​ട്ടം ബി. ​ച​ന്ദ്ര​ബാ​ബു, കി​ര​ണ്‍ കൃ​ഷ്ണ, സു​നി​ൽ സ​ർ​ഗ, അ​നി​ൽ ചേ​ർ​ത്ത​ല, വി​പി​ൻ വി​ശ്വ​നാ​ഥ്, പ്ര​മോ​ദ്, അ​നി​ൽ ആ​ദി​നാ​ട്, നി​ജി സി​റാ​ജ്, അം​ബി​ക അ​നി​ൽ തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഡോ.​വാ​ഴ​മു​ട്ടം ബി. ​മോ​ഹ​ന​ൻ സം​ഗീ​ത​ജ്ഞ​നു​മാ​യി അ​ഭി​ന​യി​ക്കു​ന്നു. നാ​ട​ക​രം​ഗ​ത്തു​നി​ന്നു​ള്ള പ്ര​തി​ഭ​ക​ളാ​ണ് ഏ​റെ​യും ചി​ത്ര​ത്തി​ൽ വേ​ഷം ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ച​ല​ച്ചി​ത്രം അ​നു​ഷ്ഠാ​ന ക​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പാ​ഠ്യ​വി​ഷ​യ​മാ​ക്കാ​നും ല​ക്ഷ്യം​വ​ച്ചാ​ണ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ‌

‌ക​ഥ​യി​ൽ നി​ന്ന്... ‌

‌പ​ച്ച​ത്ത​പ്പ് സി​നി​മ​യു​ടെ ക​ഥ നാ​ട്ടി​ലെ പേ​രു​ള്ള കു​ടും​ബ​മാ​യ വ​ലി​യ മം​ഗ​ലം ത​റ​വാ​ട്ടി​ൽ നി​ന്നാ​ണ് പ​ട​യ​ണി എ​ഴു​നു​ള്ള​ത് പു​റ​പ്പെ​ടു​ന്ന​ത്. പ​ട​യ​ണി​യെ ഒ​രു​പാ​ട് സ്നേ​ഹി​ക്കു​ന്ന അ​മ്മ രോ​ഗ​ശ​യ്യ​യി​ലാ​ണ്. ഈ ​അ​മ്മ​യ്ക്ക് മ​ര​ണം സം​ഭ​വി​ച്ചാ​ൽ പ​ട​യ​ണി മു​ട​ങ്ങു​മെ​ന്നു വി​ശ്വ​സി​ക്കു​ന്ന നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക​യി​ലൂ​ടെ​യാ​ണ് സി​നി​മ യാ​ത്ര ചെ​യ്യു​ന്ന​ത്.‌
ക​ഥ​യും ക​ഥാ​പാ​ത്ര​ങ്ങ​ളും ക​ഥാ​സ​ന്ദ​ർ​ഭ​ങ്ങ​ളും പ​ട​യ​ണി​യെ കു​റി​ച്ചു മാ​ത്രം സം​സാ​രി​ക്കു​ന്ന പ്ര​ഥ​മ ച​ല​ച്ചി​ത്ര​മാ​ണ്. ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന ത​റ​വാ​ടും വ​യ​ൽ പ​ര​പ്പും നാ​ട്ടു​വ​ഴി​ക​ളും വ​ഴി​അ​ന്പ​ല​വും ഉ​ത്സ​വ മേ​ള​ങ്ങ​ളും പ്ര​കൃ​തി ഭം​ഗി​യാ​ൽ സ​ന്പ​ൽ​സ​മൃ​ദ്ധ​വു​മാ​യ ഈ ​ച​ല​ച്ചി​ത്രം പാ​ഠ്യ​വി​ഷ​യ​മാ​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യം അ​ണി​യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ണ്ട്. ‌