കാ​ട്ടു​പ​ന്നി ക്ഷു​ദ്ര​ജീ​വി പ്ര​ഖ്യാ​പ​നം: ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ൽ വ​നം​വ​കു​പ്പി​ന്‍റെ ഒ​ളി​ച്ചു​ക​ളി ‌
Tuesday, September 14, 2021 9:56 PM IST
പ​ത്ത​നം​തി​ട്ട: കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വീ​ഴ്ച വ​രു​ത്തു​ന്ന​താ​യി ക​ര്‍​ഷ​ക​ര്‍.‌

മ​നു​ഷ്യ​ജീ​വ​നു​നേ​രെ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ക​യും കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ല്‍ നാ​ശം വ​രു​ത്തു​ക​യും ചെ​യ്യു​ന്ന കാ​ട്ടു​പ​ന്നി​യെ ക്ഷു്ദ്ര​ജീ​വി ഗ​ണ​ത്തി​ല്‍​പെ​ടു​ത്തി ന​ശി​പ്പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2020 ന​വം​ബ​ര്‍ ഒ​ന്നി​ന് കേ​ന്ദ്ര​ത്തി​ലേ​ക്ക് സം​സ്ഥാ​നം ക​ത്ത​യ​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കാ​ട്ടു​പ​ന്നി ശ​ല്യം നേ​രി​ടാ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് അ​ധി​കാ​രം കൊ​ടു​ത്തു​കൊ​ണ്ട് ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ക എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ക ​ഡി​സം​ബ​റി​ല്‍ കേ​ര​ള​ത്തി​ന്‍റെ അ​പേ​ക്ഷ കേ​ന്ദ്രം മ​ട​ക്കി.‌

ആ​റു മാ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം ക​ഴി​ഞ്ഞ ജൂ​ണ്‍ 17നു ​കേ​ര​ളം കേ​ന്ദ്ര​ത്തി​ലേ​ക്ക് വീ​ണ്ടും ക​ത്തെ​ഴു​തി. 2011 മു​ത​ല്‍ കേ​ര​ളം കാ​ട്ടു​പ​ന്നി പ്ര​ശ്ന​ത്തെ നേ​രി​ടാ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ വ​ഴി ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​തു​കൊ​ണ്ട് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കാ​ത്ത​തി​നാ​ലാ​ണ് വീ​ണ്ടും കേ​ന്ദ്ര​ത്തി​ലേ​ക്കു ക​ത്ത​യ​ക്കു​ന്ന​തെ​ന്നു​മാ​ണ്. ഈ ​ക​ത്തി​നു​ള്ള മ​റു​പ​ടി ജൂ​ലൈ എ​ട്ടി​നു ത​ന്നെ കേ​ന്ദ്രം ന​ല്‍​കി​യി​രു​ന്നു. 2011 മു​ത​ല്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ മു​ഖേ​ന കാ​ട്ടു പ​ന്നി​ക​ളെ ന​ശി​പ്പി​ക്കാ​ന്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.‌

എ​ന്നാ​ല്‍ ര​ണ്ടു​മാ​സം പി​ന്നി​ടു​മ്പോ​ഴും വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് അ​യ​യ്ക്കാ​ന്‍ കേ​ര​ളം ത​യാ​റാ​യി​ട്ടി​ല്ല.2011 മു​ത​ല്‍ കാ​ട്ടു​പ​ന്നി​ക​ളെ നേ​രി​ടാ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് അ​ധി​കാ​രം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന വ​നം വ​കു​പ്പി​ന്റെ വാ​ദം ശ​രി​യ​ല്ലെ​ന്നു ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വി​നെ​ക്കു​റി​ച്ചു ധാ​ര​ണ​യി​ല്ല.‌

കാ​ട്ടു​പ​ന്നി​യെ നി​യ​ന്ത്രി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് അ​ധി​കാ​രം ന​ല്‍​കാ​മെ​ന്ന നി​ര്‍​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തെ​ല​ങ്കാ​ന അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​ര്‍​ക്ക് അ​ത്ത​രം അ​ധി​കാ​രം അ​ധി​കാ​രം ന​ല്‍​കി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ല്‍ മാ​ത്രം ഇ​ത്ത​രം ഒ​രു നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടി​ല്ല.‌

വ​നം​വ​കു​പ്പി​ന്റെ തീ​രു​മാ​ന​പ്ര​കാ​രം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജാ​ഗ്ര​താ​സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ച്ച് ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വു പോ​ലും ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ​ത് ഒ​രു​വ​ര്‍​ഷം മു​മ്പാ​ണ്.ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ അ​മ​ര്‍​ച്ച ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ല്‍​കി​യ അ​പേ​ക്ഷ​യോ​ടു പോ​ലും സം​സ്ഥാ​ന വ​നം​വ​കു​പ്പ് പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് സ്വ​ത​ന്ത്ര ക​ര്‍​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

കേ​ന്ദ്ര വ​നം​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നു ന​ല്‍​കി​യ അ​പേ​ക്ഷ​യി​ലാ​ണ് കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ വി​ശ​ദീ​ക​ര​ണം ല​ഭി​ച്ച​ത്. ‌

കാ​ട്ടു​പ​ന്നി വി​ഷ​യ​ത്തി​ല്‍ കി​ഫ ഹൈ​ക്കോ​ട​തി​യി​ല്‍ കൊ​ടു​ത്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ദം ന​ട​ന്ന സ​മ​യ​ത്തും ഇ​ങ്ങ​നെ ഒ​രു മ​റു​പ​ടി വ​ന്ന​താ​യി കേ​ര​ള സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല യ​ഥാ​ര്‍​ഥ വ​സ്തു​ത കോ​ട​തി​യി​ല്‍ മ​റ​ച്ചു​വ​യ്ക്കാ​നും ശ്ര​മി​ച്ച​താ​യി കി​ഫ ആ​രോ​പി​ച്ചു. ക​ര്‍​ഷ​ക​ര്‍ കോ​ട​തി​യി​ല്‍ ന​ല്‍​കി​യ കേ​സി​ല്‍ ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ ന​ശി​പ്പി​ക്കാ​ന്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

കോ​ട​തി ഉ​ത്ത​ര​വി​നേ​തു​ട​ര്‍​ന്ന് ഹ​ര്‍​ജി​ക്കാ​രാ​യ ക​ര്‍​ഷ​ക​ര്‍​ക്കു കാ​ട്ടു​പ​ന്നി​യെ കൊ​ല്ലാ​ന്‍ അ​നു​മ​തി ന​ല്‍​കി ന​ട​പ​ടി ന​ട​ത്തു​ക മാ​ത്ര​മാ​ണ് വ​നം​വ​കു​പ്പ് ചെ​യ്ത​ത്.‌

ഇ​തി​നെ​തി​രെ നി​യ​മ​പ​ര​മാ​യ പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് കി​ഫ മു​മ്പി​ല്‍ ത​ന്നെ​യു​ണ്ടാ​ക​മെ​ന്ന് കി​ഫ സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ അ​ല​ക്സ് ഒ​ഴു​ക​യി​ല്‍ അ​റി​യി​ച്ചു. ‌

‌കൊ​ടു​മ​ണ്ണി​ല്‍ നെ​ല്‍​കൃ​ഷി​യും ന​ശി​പ്പി​ച്ചു ‌

കൊ​ടു​മ​ണ്‍: പു​തു​മ​ല കി​ഴ​ക്ക് ക​ല്ല​റ​പ്പ​ടി ഏ​ലാ​യി​ലെ നെ​ല്‍​കൃ​ഷി കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. പു​തു​മ​ല ഏ​ദ​ന്‍ ഗാ​ര്‍​ഡ​നി​ല്‍ ബേ​ബി ശ​മു​വേ​ലി​ന്റെ നെ​ല്‍​കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്.വി​ള​വെ​ത്താ​യ നെ​ല്‍​കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്. കൊ​ടു​മ​ണ്‍, പൊ​രി​യ​ക്കോ​ട്, ക​രി​ഞ്ചേ​റ്റി​ല്‍, ഇ​ട​ത്തി​ട്ട, പു​തു​മ​ല, ര​ണ്ടാം​കു​റ്റി, ഐ​യ്ക്കാ​ട്, അ​ങ്ങാ​ടി​ക്ക​ല്‍, ഒ​റ്റ​ത്തേ​ക്ക്, നെ​ടു​മ​ണ്‍​കാ​വ്, മ​ണി​മ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണ്. കാ​ര്‍​ഷി​ക​വി​ള​ക​ള്‍ അ​ട​ക്കം വ​ന്‍​തോ​തി​ല്‍ ന​ശി​പ്പി​ച്ചു​വ​രി​ക​യാ​ണ്. ‌

കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം ‌

അ​ടൂ​ർ: പെ​രി​ങ്ങ​നാ​ട്, മേ​ലൂ​ട് പ​ന്നി​വേ​ലി​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യി.

ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മ​ര​ച്ചീ​നി, ചേ​മ്പ്, തെ​ങ്ങും-​തൈ​ക​ൾ, വാ​ഴ എ​ന്നി​വ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കൂ​ട്ട​ത്തോ​ടെ ഇ​റ​ങ്ങി കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം പ​ന്നി​വേ​ലി​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ട​ത്തി​ൽ ശി​വ​ദാ​സ​ൻ, കാ​ഞ്ഞി​വി​ള​യി​ൽ മ​നോ​ഹ​ര​ൻ എ​ന്നി​വ​രു​ടെ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു. ‌

പ്ര​മാ​ട​ത്ത് കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്നു ‌

പ്ര​മാ​ടം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം​വാ​ര്‍​ഡി​ല്‍ ഇ​ള​പ്പു​പാ​റ​യി​ലും 12ാം വാ​ര്‍​ഡി​ല്‍ എ​ഴു​മ​ണ്ണി​ലും കൃ​ഷി​നാ​ശം വ​രു​ത്തി​യ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്നു. ‌

കോ​ന്നി വ​നം ഡി​വി​ഷ​നി​ല്‍ നി​ന്നും എം ​പാ​ന​ല്‍ ചെ​യ്തി​ട്ടു​ള്ള സ​ന്തോ​ഷ് മാ​മ്മ​നാ​ണ് കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്ന​ ത്.

കോ​ന്നി റേ​ഞ്ച് ഓ​ഫീ​സ​ര്‍ ജോ​ജി ജെ​യിം​സ്, ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി. ​പ്ര​വീ​ണ്‍, രാ​ഖി എ​സ്. രാ​ജ​ന്‍, വാ​ച്ച​ര്‍​മാ​രാ​യ എ. ​റ​ഹിം, പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​ന്നി​യെ വെ​ടി​വ​ച്ച​ത്.‌

ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നു​ള്ളി​ല്‍ കോ​ന്നി ഡി​വി​ഷ​നി​ലെ പ്ര​മാ​ടം 1, വ​ള്ളി​ക്കോ​ട് 3, കൊ​ടു​മ​ണ്‍ 1, കോ​ന്നി 1 എ​ന്നി​ങ്ങ​നെ​യാ​ണ് കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.‌

ക​ഴി​ഞ്ഞ​വ​ര്‍​ഷം മേ​യ് 14നു ​കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി പ​ന്നി​യെ വെ​ടി​വ​ച്ച് കൊ​ന്ന​തും കോ​ന്നി വ​നം ഡി​വി​ഷ​നാ​യ അ​രു​വാ​പ്പു​ല​ത്താ​യി​രു​ന്നു. കോ​ന്നി വ​നം​ഡി​വി​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൃ​ഷി​നാ​ശം​വ​രു​ത്തു​ന്ന​താ​യ കാ​ട്ടു​പ​ന്നി​ക​ളെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ കോ​ന്നി റേ​ഞ്ച് ഓ​ഫീ​സി​ലോ ഫോ​റ​സ്റ്റ്്സ്റ്റേ​ഷ​നു​ക​ളി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന് ഡി​എ​ഫ്ഒ അ​റി​യി​ച്ചു. ‌

ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ച്ചാ​ല്‍... ‌

നി​ല​വി​ല്‍ കേ​ന്ദ്ര​വ​ന​നി​യ​മ​ത്തി​ലെ മൂ​ന്നാം ഷെ​ഡ്യൂ​ളി​ല്‍ 19ാം ന​മ്പ​റി​ല്‍​പെ​ട്ട മൃ​ഗ​മാ​ണ് കാ​ട്ടു​പ​ന്നി. ഇ​വ​യെ വ​ന​നി​യ​മ​ത്തി​ന്റെ അ​ഞ്ചാം ഷെ​ഡ്യൂ​ളി​ല്‍​പെ​ടു​ത്തി ക്ഷു​ദ്ര​ജീ​വി​യാ​യി പ​രി​ഗ​ണി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന മൃ​ഗ​ത്തെ ശ​ല്യ​ക്കാ​രെ​ന്ന നി​ല​യി​ല്‍ ഏ​തു​നി​ല​യി​ലും ന​ശി​പ്പി​ക്കാ​നു​ള്ള അ​നു​മ​തി​യു​ള്ള​താ​ണ്. ഇ​ന്നി​പ്പോ​ള്‍ ക​ര്‍​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി ഉ​യ​ര്‍​ത്തി കാ​ട്ടു​പ​ന്നി ഉ​യ​ര്‍​ത്തു​ന്ന വെ​ല്ലു​വി​ളി​യെ നേ​രി​ടാ​ന്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് വേ​ണ്ട​ത്. വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നും കി​ലോ​മീ​റ്റ​റു​ക​ള്‍​ക്ക​പ്പു​റ​ത്തേ​ക്കാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ‌