മാ​ർ​ഗ​നി​ർ​ദേ​ശ​ക ക്യാ​ന്പ് ‌
Thursday, August 5, 2021 9:57 PM IST
മ​ല്ല​പ്പ​ള്ളി: ഹാ​ബേ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച താ​ലൂ​ക്കി​ലെ തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മാ​ർ​ഗ നി​ർ​ദേ​ശ​ക ക്യാ​മ്പ് ന​ട​ത്തി. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി. ക​ല്ലൂ​പ്പാ​റ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള​ളി വി​കാ​രി റ​വ. റോ​യി ഗീ​വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം കു​ഞ്ഞു​കോ​ശി പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല്ലൂ​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ തോം​സ​ൺ, എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, ഡോ.സാ​മു​വ​ൽ നെ​ല്ലി​ക്കാ​ട്, സ​ച്ചുസാ​ബു, കെ.​എ​സ്.​ബി​ജോ​യ്, ബ്രി​ജി​ത് പി.​ജോ​ൺ,അ​ജി​ത കു​ട്ട​പ്പ​ൻ പ്ര​സം​ഗി​ച്ചു.

ധ​ർ​ണ ന​ട​ത്തി ‌

മ​ല​യാ​ല​പ്പു​ഴ: മ​ഹാ​ത്മാ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്, ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ​തി​ന് തു​ല്യ​മാ​യ മി​നി​മം വേ​ത​നം നി​ശ്ച​യി​ക്കു​ക, തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ ഇ​രു​ന്നൂ​റാ​യി വ​ർ​ധി​പ്പി​ച്ച് ഇ​എ​സ്ഐ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക, സാ​മൂ​ഹ്യ സു​ര​ക്ഷ​യും പെ​ന്‍​ഷ​നും ഉ​റ​പ്പ് വ​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ഐ​എ​ന്‍​ടി​യു​സി മ​ണ്ഡ​ലം ക​മ്മി​റ്റി ധ​ര്‍​ണ ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് കു​മാ​ര്‍ മ​ല​യാ​ല​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ജി. ബാ​ല​കൃ​ഷ്ണ​ണ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​വി​ന്ദ്ര​ന്‍ കാ​രു​വ​ളി​ല്‍, പ്ര​മോ​ദ് താ​ന്നി​മൂ​ട്ടി​ല്‍, കെ. ​തു​ള​സി​ധ​ര​ന്‍, മോ​ഹ​ന്‍ നാ​യ​ര്‍, ബി​ജു പു​ളി​മൂ​ട്ടി​ല്‍ പ്ര​സം​ഗി​ച്ചു. ‌