ചി​ര​ട്ട​പ്പാ​ലി​നു ബി​ഐ​എ​സ് ന​ൽ​കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം
Thursday, August 5, 2021 9:57 PM IST
റാ​ന്നി: ചി​ര​ട്ട​പ്പാ​ലി​നു ബ്യൂ​റോ ഓ​ഫ് ഇ​ൻ​ഡ്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡി​ന്‍റെ (ബി​ഐ​എ​സ്) അം​ഗീ​കാ​രം ന​ൽ​കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തെ ചെ​റു​കി​ട റ​ബ​ർ ഗ്രോ ​വേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ​ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. അം​ഗീ​കാ​രം കൊ​ടു​ക്കു​ക വ​ഴി ഒ​ട്ടു​പാ​ൽ വി​പ​ണി​യെ​യും പി​ന്നീ​ട് ഷീ​റ്റു വി​പ​ണി​യെ​യും ബാ​ധി​ക്കു​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ് (അ​ത്തി​ക്ക​യം) അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പി.​ജെ.​തോ​മ​സ്, തോ​മ​സ് മാ​ത്യു, ടി.​കെ.​ദി​വാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചി​ങ്ങം ഒ​ന്നി​ന് ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്കും

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യി​ലെ ക​ര്‍​ഷ​ക​രെ ചി​ങ്ങം ഒ​ന്ന് ക​ര്‍​ഷ​ക ദി​ന​ത്തി​ല്‍ ആ​ദ​രി​ക്കും. മി​ക​ച്ച യു​വ​ക​ര്‍​ഷ​ക​ര്‍, നെ​ല്ല്, തെ​ങ്ങ്, പ​ച്ച​ക്ക​റി, സ​മ്മി​ശ്ര കൃ​ഷി പ​ട്ടി​ക​ജാ​തി വി​ഭാ​ഗം, വ​നി​താ ക​ര്‍​ഷ​ക, മി​ക​ച്ച ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത്. താ​ത്പ​ര്യ​മു​ള​ള​വ​ര്‍ 10 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു വ​രെ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ കൃ​ഷി ഭ​വ​നി​ല്‍ അ​പേ​ക്ഷ​ക​ള്‍ ന​ല്‍​കാ​മെ​ന്ന് കൃ​ഷി ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.