കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​രെ സ​ർ​ഗ​ക്ഷേ​ത്ര ആ​ദ​രി​ക്കും
Thursday, August 5, 2021 9:56 PM IST
ച​​ങ്ങ​​നാ​​ശേ​​രി: കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യു​​ടെ ര​​ണ്ടാം ത​​രം​​ഗ​​വും അ​​തി​​ജീ​​വി​​ക്കു​​ന്ന​​തി​​ന് മ​​നു​​ഷ്യ​​സാ​​ധ്യ​​മാ​​യ പ്ര​​തി​​രോ​​ധ-​​ചി​​കി​​ത്സാ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കി​​യ സാ​​മൂ​​ഹ്യ പ്ര​​വ​​ർ​​ത്ത​​ക​​രെ ചെ​​ത്തി​​പ്പു​​ഴ സ​​ർ​​ഗ​​ക്ഷേ​​ത്ര​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​ദ​​രി​​ക്കു​​മെ​​ന്ന് ഡ​​യ​​റ​​ക്ട​​ർ ഫാ.​ ​അ​​ല​​ക്സ് പ്രാ​​യി​​ക്ക​​ളം സി​​എം​​ഐ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. ഡോ​​ക്‌​ട​ർ​​മാ​​ർ, ന​​ഴ്സു​​മാ​​ർ, മ​​റ്റ് ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​ർ, പോ​​ലീ​​സു​​കാ​​ർ, ഡ്രൈ​​വ​​ർ​​മാ​​ർ, സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​ർ, ഭ​​ക്ഷ​​ണ വി​ത​​ര​​ണ​​ക്കാ​​ർ തു​​ട​​ങ്ങി വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ക്കു​​ന്ന അ​​നേ​​ക​​ല​​ക്ഷ​​ങ്ങ​​ളാ​​യ കോ​​വി​​ഡ് മു​​ന്ന​​ണി പോ​​രാ​​ളി​​ക​​ളെ​​യാ​​ണ് ’ന​​മു​​ക്ക് ആ​​ദ​​രി​​ക്കാം’ എ​​ന്ന പ​​രി​​പാ​​ടി​​യി​​ലൂ​​ടെ ആ​​ദ​​രി​​ക്കു​​ന്ന​​ത്.
കോ​​വി​​ഡ് പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ത്തി​​ട്ടു​​ള്ള​​വ​​ർ​​ക്ക് ഗൂ​​ഗി​​ൾ ഫോം ​​മു​​ഖേ​​ന സ്വ​​യ​​മോ മ​​റ്റൊ​​രാ​​ൾ മു​​ഖേ​​ന​​യോ നാ​​മ​​നി​​ർ​​ദ്ദേ​​ശം ന​​ൽ​​കു​​ന്ന​​തി​​ന് അ​​വ​​സ​​ര​​മു​​ണ്ടാ​​യി​​രി​​ക്കു​​മെ​​ന്ന് സ​​ർ​​ഗ​​ക്ഷേ​​ത്ര ഡ​​യ​​റ​​ക്ട​​ർ പ​​റ​​ഞ്ഞു. സ​​ർ​​ഗ​​ക്ഷേ​​ത്ര പ്ര​​ഫ​​ഷ​​ണ​​ൽ ഫോ​​റ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന പ​​രി​​പാ​​ടി​​ക്ക് ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ജോ​​ർ​​ജ് വ​​ർ​​ക്കി (ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ), അ​​ഡ്വ. റോ​​യി തോ​​മ​​സ്, രാ​​ജു ജോ​​ർ​​ജ്, വി.​​ജി. ജേ​​ക്ക​​ബ്., വി.​​ജെ. ലാ​​ലി, ഡോ. ​​ആ​​ന്‍റ​​ണി തോ​​മ​​സ്, ജി​​ജി കോ​​ട്ട​​പ്പു​​റം, ഡോ. ​​ജ​​യിം​​സ് മ​​ണി​​മ​​ല, വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി, സോ​​ജ​​ൻ പ്ലാ​​ന്പ​​റ​​ന്പി​​ൽ, ജോ​​സു​​കു​​ട്ടി കു​​ട്ടം​​പേ​​രൂ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും. 30നു ​​മു​​ന്പ് നാ​​മ​​നി​​ർ​​ദ്ദേ​​ശം ന​​ൽ​​കാ​​ം. ലോ​​ക​​മെ​​ന്പാ​​ടു​​നി​​ന്നു​​മു​​ള്ള നാ​​മ​​നി​​ർ​​ദ്ദേ​​ശ​​ങ്ങ​​ൾ ല​​ഭി​​ക്കു​​ന്ന മു​​ഴു​​വ​​ൻ കോ​​വി​​ഡ് മു​​ന്ന​​ണി പോ​​രാ​​ളി​​ക​​ളെ​​യും ആ​​ദ​​ര​​വി​​നാ​​യി പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്ന് ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു.