ക​സ്തൂ​രി​ക്കും കു​ടും​ബ​ത്തി​നും സ്നേ​ഹ​ത്ത​ണ​ലൊ​രു​ക്കി സു​നി​ൽ ടീ​ച്ച​ർ
Thursday, August 5, 2021 9:56 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ.​എം.​എ​സ്.​സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ നി​രാ​ലം​ബ​ർ​ക്ക് പ​ണി​ത് ന​ൽ​കു​ന്ന 212-ാമ​ത് സ്നേ​ഹ​ഭ​വ​നം അ​റു​കാ​ലി​ക്ക​ൽ മോ​ഹ​ന വി​ലാ​സ​ത്തി​ൽ ക​സ്തൂ​രി​ക്കും മോ​ഹ​ന​നും ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​യി വി​ദേ​ശ മ​ല​യാ​ളി​യാ​യ ജേ​ക്ക​ബ് - ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ നി​ർ​മി​ച്ചു ന​ൽ​കി. വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന​വും ഉ​ദ്ഘാ​ട​ന​വും ഡോ. ​എം. എ​സ്. സു​നി​ൽ നി​ർ​വ​ഹി​ച്ചു. ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി ക​സ്തൂ​രി​യും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത് അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത​തും ത​ക​ർ​ന്നു വീ​ഴാ​റാ​യ​തു​മാ​യ ഒ​രു കു​ടി​ലി​ലാ​യി​രു​ന്നു.
രോ​ഗി​യാ​യ ക​സ്തൂ​രി​യു​ടെ ചി​കി​ത്സ​യ്ക്ക് ന​ല്ല ഒ​രു തു​ക ചെ​ല​വാ​ക്കു​ക​യും രോ​ഗി​യാ​യ ഭ​ർ​ത്താ​വി​ന് ജോ​ലി​ക്കു പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലു​മാ​യി​രു​ന്നു. ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളു​ടെ​യും വി​ദ്യാ​ഭ്യാ​സം മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്താ​ലാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. വീ​ട്ടു ചെ​ല​വി​നു പോ​ലും ബു​ദ്ധി​മു​ട്ടി​യി​രു​ന്ന കു​ടും​ബം സ്വ​ന്ത​മാ​യ ഒ​രു വീ​ട് നി​ർ​മി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യി​ലാ​യി​രു​ന്നു.
ജേ​ക്ക​ബി​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും സ​ഹാ​യ​ത്താ​ൽ പ​ണി​യു​ന്ന ര​ണ്ടാ​മ​ത്തെ വീ​ടാ​ണി​ത്. ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തു​ള​സീ​ധ​ര​ൻ പി​ള്ള, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ആ​ശ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി. ​വി​നോ​ദ് കു​മാ​ർ, മോ​ഹ​ന​ൻ നാ​യ​ർ, കെ. ​പി. ജ​യ​ലാ​ൽ, ബി​ജോ. എം. ​ജോ​ർ​ജ്, ഹ​രി​പ്ര​സാ​ദ്, രാ​ജ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.