സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും ‌
Thursday, August 5, 2021 9:56 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ 15നു ​ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ആ​യി​രി​ക്കും സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​റ്റ് അ​ല​ക്സ് പി. ​തോ​മ​സ് പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ നി​ശ്ച​യി​ക്കു​ന്ന​തി​ന് ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ച​ട​ങ്ങി​ല്‍ പ്ര​വേ​ശ​ന​മി​ല്ല. വി​ദ്യാ​ര്‍​ഥി​ക​ള്‍, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍ എ​ന്നി​വ​ര്‍​ക്കും ച​ട​ങ്ങി​ല്‍ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല. നൂ​റ് ക്ഷ​ണി​താ​ക്ക​ള്‍​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. പ​രേ​ഡി​ല്‍ അ​ഞ്ചു ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കും. പോ​ലീ​സി​ന്‍റെ മൂ​ന്നു ടീ​മും, ഫോ​റ​സ്റ്റ്, എ​ക്സൈ​സ് എ​ന്നി​വ​രു​ടെ ഓ​രോ ടീ​മു​ക​ളു​മാ​ണ് പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കു​ക. 12, 13 തീ​യ​തി​ക​ളി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡ് റി​ഹേ​ഴ്സ​ല്‍ ന​ട​ത്തും. 12 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നും, 13 ന് ​രാ​വി​ലെ എ​ട്ടി​നു​മാ​ണ് റി​ഹേ​ഴ്സ​ല്‍.‌
ആ​വ​ശ്യ​മാ​യ സു​ര​ക്ഷ പോ​ലീ​സ് ഒ​രു​ക്കും. ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍, മാ​സ്‌​ക്, തെ​ര്‍​മ​ല്‍ സ്‌​ക്രീ​നിം​ഗ് സം​വി​ധാ​നം, ആം​ബു​ല​ന്‍​സ്, മെ​ഡി​ക്ക​ല്‍ ടീം ​എ​ന്നി​വ ആ​രോ​ഗ്യ വ​കു​പ്പ് ഒ​രു​ക്കും. കൊ​ടി, സ​ല്യൂ​ട്ടിം​ഗ് ബേ​സ്, ഇ​രി​പ്പി​ട​ങ്ങ​ള്‍ എ​ന്നി​വ അ​ണു​വി​മു​ക്ത​മാ​ക്ക​ല്‍, സ്റ്റേ​ഡി​യം ശു​ചി​യാ​ക്ക​ല്‍ എ​ന്നി​വ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ നി​ര്‍​വ​ഹി​ക്കും.‌
ആ​ഘോ​ഷ​ങ്ങ​ളു​ടെ ചു​മ​ത​ല കോ​ഴ​ഞ്ചേ​രി ത​ഹ​സി​ല്‍​ദാ​ര്‍ കെ. ​ഓ​മ​ന​ക്കു​ട്ട​ന്‍ നി​ര്‍​വ​ഹി​ക്കും. ‌‌