ന​ഗ​ര​ മ​ധ്യ​ത്തി​ൽ ലോറി താഴ്ന്നു
Thursday, August 5, 2021 9:56 PM IST
രൂപപ്പെട്ടത് വൻ ഗർത്തം

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലൂ​ടെ ലോ​ഡു​മാ​യി വ​ന്ന ടി​പ്പ​ർ ലോ​റി പൊ​ടു​ന്ന​നെ കു​ഴി​യി​ലേ​ക്ക് താ​ഴ്ന്നു. ന​ഗ​ര​ത്തി​ലൂ​ടെ​യു​ള്ള പ്ര​ധാ​ന കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​താ​ണ് അ​പ​ക​ട​ക്കെ​ണി ഒ​രു​ക്കി​യ​ത്.

മി​നി​സി​വി​ൽ സ്റ്റേ​ഷ​ൻ പ​ടി​ക്ക​ൽ പൂ​ട്ടു​ക​ട്ട പാ​കി​യ ഭാ​ഗ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. ടി​പ്പ​ർ ലോ​റി കു​ന്പ​ഴ ഭാ​ഗ​ത്തു നി​ന്നും ക​രി​ങ്ക​ല്ലു​മാ​യി ടൗ​ണി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. ലോ​റി​യു​ടെ പി​ന്നി​ൽ ഇ​ട​തു വ​ശ​ത്തെ ട​യ​ർ പൂ​ർ​ണ​മാ​യും ഭൂ​മി​ക്ക​ടി​യി​ലേ​ക്ക് താ​ഴ്ന്നു പോ​യി. ക​രി​ങ്ക​ല്ല് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞെ​ങ്കി​ലും കൂ​ടു​ത​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ലോ​റി​യു​ടെ മു​ൻ​ഭാ​ഗം ഉ​യ​രു​ക​യും ചെ​യ്തു. ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ടി​പ്പ​ർ. മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച് ലോ​റി​യും ക​ല്ലും വ​ള​രെ വേ​ഗം ത​ന്നെ റോ​ഡി​ൽ നി​ന്നും മാ​റ്റി അ​പ​ക​ടം ഒ​ഴി​വാ​ക്കി.

ജ​ല അ​ഥോ​റി​റ്റി​യു​ടെ കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന കാ​സ്റ്റ് അ​യ​ണ്‍ പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. ന​ഗ​ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന പൈ​പ്പ് ലൈ​നാ​ണ് ത​ക​ർ​ന്ന​ത്. പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് വെ​ള്ളം ശ​ക്തി​യാ​യി ഒ​ഴു​കി​യ​തോ​ടെ റോ​ഡി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. വെ​ള്ളം കു​ത്തി​യൊ​ഴു​കി ഇ​ന്‍റ​ർ​ലോ​ക്ക് പാ​കി​യ 30 മീ​റ്റ​റോ​ളം റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ക​രി​ങ്ക​ല്ലും ക​യ​റ്റി വ​ന്ന ലോ​റി ഇ​വി​ടെ എ​ത്തി​യ​പ്പോ​ൾ പൊ​ടു​ന്ന​നെ താ​ഴു​ക​യാ​യി​രു​ന്നു. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പോ​ലീ​സ് നി​രോ​ധി​ച്ചു. മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ പ്ര​ധാ​ന ഗേ​റ്റി​ന് മു​ൻ​വ​ശ​ത്താ​ണ് റോ​ഡ് ത​ക​ർ​ന്ന​ത്. ഇ​തോ​ടെ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്കും കോ​ട​തി​യി​ലേ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​ക്കാ​ൻ​ക​ഴി​യാ​താ​യി. റോ​ഡി​ൽ വ​ലി​യ കു​ഴി​യെ​ടു​ത്ത് പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ച്ചു. അ​ബാ​ൻ ജം​ഗ്ഷ​നി​ലേ​ക്കു​ള്ള ഗ​താ​ഗ​ത​വും നി​ർ​ത്തി​വ​ച്ചു.

ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടി റോ​ഡ് ത​ക​രു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ് പ്ര​ധാ​ന ക​വ​ല​യി​ൽ ടാ​റിം​ഗ് ഒ​ഴി​വാ​ക്കി പൂ​ട്ടു​ക​ട്ട​പാ​കി​യ​ത്. പൈ​പ്പ് ത​ക​രു​ന്പോ​ൾ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി വേ​ഗ​ത്തി​ലാ​ക്കാ​നാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ മ​ഴ​ക്കാ​ല​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ തെ​ന്നി മ​റി​യു​ന്ന​തും പ​തി​വാ​യി. പ​രാ​തി ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ടൈ​ലി​ന് മു​ക​ളി​ൽ സി​മ​ന്‍റ് മി​ശ്രി​തം​പൂ​ശി തെ​ന്നു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ശ്ര​മം ന​ട​ത്തി​യി​രു​ന്നു. നി​ല​വി​ൽ പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ന്‍റ​ർ​ലോ​ക്ക് പാ​കി ഇ​തു​വ​ഴി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ ര​ണ്ടു ദി​വ​സം വേ​ണ്ടി​വ​ന്നേ​ക്കും.