കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണം അ​പ​ഹ​രി​ച്ചു
Thursday, August 5, 2021 9:52 PM IST
റാ​ന്നി: ചെ​റു​കു​ള​ഞ്ഞി​യി​ൽ​ദേ​വാ​ല​യ​ങ്ങ​ളു​ടെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ചു.
ചെ​റു​കു​ള​ഞ്ഞി, പ​രു​ത്തി​ക്കാ​വ് ദേ​വി ക്ഷേ​ത്ര​ത്തി​ന്‍റെ​യും സെ​ന്‍റ് മേ​രീ​സ് കു​രി​ശ​ടി​യു​ടെ​യും വ​ഞ്ചി​ക​ളാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത്.
ഐ​ത്ത​ല - കി​ട​ങ്ങു​മൂ​ഴി റോ​ഡി​ൽ ഏ​ക​ദേ​ശം 150 മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ്, പ​രു​ത്തി​ക്കാ​വ് ദേ​വി​ക്ഷേ​ത്ര​വും, സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യും ഉ​ള്ള​ത്. ര​ണ്ട് ദേ​വാ​ല​യ​ങ്ങ​ളു​ടേ​യും റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വ​ഞ്ചി​ക​ളി​ലെ പ​ണ​മാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.​
നാ​ല് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​ത്ത​ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
ക്ഷേ​ത്ര​ത്തി​ന്‍റെ വ​ഞ്ചി​ക തു​റ​ന്ന​തി​നു അ​ല്പം മാ​റി, റോ​ഡി​ൽ കു​റ​ച്ചു പ​ണം കി​ട​ന്നി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മോ​ഷ​ണം ന​ട​ത്തി മ​ട​ങ്ങി​യ​വ​രു​ടെ പ​ക്ക​ൽ നി​ന്നും ന​ഷ്ട​പ്പെ​ട്ട​താ​യി ക​രു​തു​ന്നു. ക്ഷേ​ത്രം പ​ള്ളി ഭാ​ര​വാ​ഹി​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി,