കാ​ട്ടാ​ന​ശ​ല്യം: കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ച്ചു
Thursday, August 5, 2021 9:52 PM IST
റാ​ന്നി: വ​ട​ശേ​രി​ക്ക​ര ബൗ​ണ്ട​റി ചെ​ന്പ​ര​ത്തി​മൂ​ട്ടി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ച സ്ഥ​ലം റാ​ന്നി ബ്ലോ​ക്ക് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സി​ജി സൂ​സ​ൻ ജോ​ർ​ജ് സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി.

പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ സി.​ആ​ർ. സോ​മ​രാ​ജ​ന്‍റെ​നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നി​രു​ന്ന കൂ​ട്ടു​കൃ​ഷി സം​രം​ഭ​ത്തി​ലാ​ണ് കാ​ട്ടാ​ന​യെ​ത്തി​യ​ത്. വി​ള​യെ​ടു​ക്കാ​ൻ പാ​ക​മാ​യ അ​ന്പ​തി​ല​ധി​കം വാ​ഴ​ക​ൾ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ ഒ​റ്റ​യാ​ൻ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് വ​നാ​തി​ർ​ത്തി​യി​ലെ കൃ​ഷി​യി​ട​ത്തി​ൽ ആ​ന എ​ത്തി​യ​ത്. ഓ​ണ​ത്തി​ന് വി​ള​വെ​ടു​ക്കു​വാ​ൻ നി​ർ​ത്തി​യി​രു​ന്ന ഏ​ത്ത​വാ​ഴ​ക​ളും അ​നു​ബ​ന്ധ കൃ​ഷി​ക​ളും പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ചു. ബൗ​ണ്ട​റി സ്വ​ദേ​ശി​ക​ളാ​യ സി.​ആ​ർ. സോ​മ​രാ​ജ​ൻ, തോ​മ​സു​കു​ട്ടി, മോ​ഹ​ന​ൻ പി​ള്ള എ​ന്നി​വ​രു​ടെ സം​യു​ക്ത കൃ​ഷി സം​രം​ഭ​മാ​യി​രു​ന്നു വാ​ഴ​ത്തോ​ട്ടം.

കൃ​ഷി​ഭൂ​മി​യോ​ടു ചേ​ർ​ന്നു വ​നാ​തി​ർ​ത്തി​യി​ലെ സോ​ളാ​ർ വേ​ലി​ക​ളു​ടെ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കി​സാ​ൻ സ​ഭ വ​ട​ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​ധി​കൃ​ത​രോ​ടാ​വ​ശ്യ​പ്പെ​ട്ടു.​

സോ​ളാ​ർ വേ​ലി​ക​ൾ മു​ന്പ് വ​നാ​തി​ർ​ത്തി​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒ​രു വ​ർ​ഷം മു​ന്പ് വ​ലി​യ മ​ര​ങ്ങ​ൾ മ​റി​ച്ചി​ട്ട് കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു.​ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് വ​ന്യ മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും സം​ര​ക്ഷ​ണം ഒ​രു​ക്ക​ണ​മെ​ന്നും മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം അ​ടി​യ​ന്ത​ര​മാ​യി ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സി​പി​ഐ മ​ണ്ഡ​ലം ക​മ്മ​റ്റി​യം​ഗം സ​ന്തോ​ഷ് കെ. ​ചാ​ണ്ടി, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ലി​ജോ കെ.​സാം,കി​സാ​ൻ സ​ഭ ജി​ല്ലാ ക​മ്മ​റ്റി​യം​ഗം ജോ​യി വ​ള്ളി​ക്കാ​ല,സി.​ആ​ർ സോ​മ​രാ​ജ​ൻ,സ​ജി പാ​ല​ത്തു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.