സുഹൃത്തുക്കൾ തമ്മിലുള്ള സംഘട്ടനം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, August 4, 2021 10:20 PM IST
പ​ത്ത​നം​തി​ട്ട: മ​ദ്യ​പാ​ന​ത്തി​നി​ട​യി​ലെ ത​ർ​ക്ക​ത്തേ തു​ട​ർ​ന്നു​ള്ള സം​ഘ​ട്ട​ന​ത്തി​ൽ സു​ഹൃ​ത്തി​ന്‍റെ ന​ട്ടെ​ല്ല് ത​ക​ർ​ത്ത കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ക​ഴി​ഞ്ഞ ര​ണ്ടി​ന് സു​ഹൃ​ത്തു​ക്ക​ൾ ഒ​ത്തു​കൂ​ടി​യു​ള്ള മ​ദ്യ​പാ​ന​ത്തി​നി​ട​യി​ലു​ണ്ടാ​യ ത​ർ​ക്കം അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ച​പ്പോ​ൾ ഒ​രാ​ൾ​ക്ക് ന​ട്ടെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.
കൈ​പ്പു​ഴ ചെ​ങ്ങ​രൂ​ർ വി​ള​യി​ൽ പാ​ണി​ൽ ബി​ജു മാ​ത്യു (44), കൈ​പ്പു​ഴ പാ​ണ്ടി​ശേ​രി​ൽ ഉ​ദ​യ​ൻ (33) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
സം​ഭ​വ​ത്തി​ൽ ന​ട്ടെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ള​ന​ട തു​ണ്ടി​ൽ വ​ട​ക്കേ​തി​ൽ വീ​ട്ടി​ൽ ബ്ല​സ​ൻ ജോ​ണ്‍ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പേ​രി​ൽ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും ബി​ജു​വി​ന്‍റെ പേ​രി​ൽ കാ​പ്പാ ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
ഇ​ല​വും​തി​ട്ട എ​സ്എ​ച്ച്ഒ അ​യൂ​ബ് ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ‌