കാ​ർ​ഷി​ക യ​ന്ത്ര​വ​ത്ക​ര​ണം സ്മാം ​ പ​ദ്ധ​തി: ജി​ല്ല​യി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം ‌
Wednesday, August 4, 2021 10:19 PM IST
‌പ​ത്ത​നം​തി​ട്ട: കാ​ർ​ഷി​ക യ​ന്ത്ര​വ​ത്ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സ്മാം ​പ​ദ്ധ​തി​ക്ക് ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ 750 ഗു​ണ​ഭോ​ക്താ​ക്ക​ൾ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തു.
കാ​ർ​ഷി​ക യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ൾ​ക്കു പ​ര​മാ​വ​ധി 50 ശ​ത​മാ​നം വ​രെ​യും ഭ​ക്ഷ്യ സം​സ്ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു പ​ര​മാ​വ​ധി 60 ശ​ത​മാ​നം വ​രെ​യും സ​ബ്സി​ഡി ല​ഭി​ക്കും.
ചെ​റു​കി​ട നാ​മ​മാ​ത്ര ക​ർ​ഷ​ക​ർ, പ​ട്ടി​ക​ജാ​തി, വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ, വ​നി​ത​ക​ൾ എ​ന്നി​വ​ർ​ക്കു മു​ൻ​ഗ​ണ​ന ഉ​ണ്ടാ​യി​രി​ക്കും. റ​ബ​ർ ടാ​പ്പിം​ഗ് യ​ന്ത്രം, ഓ​യി​ൽ മി​ൽ, റൈ​സ് മി​ൽ, പ​ൾ​വ​റൈ​സ​ർ, വി​വി​ധ​ത​രം ഡ്ര​യ​റു​ക​ൾ, കൊ​യ്ത്തു​മെ​തി യ​ന്ത്രം, വൈ​ക്കോ​ൽ കെ​ട്ട് യ​ന്ത്രം, ഏ​ണി, അ​ർ​ബാ​ന, സ്പ്രേ​യ​റു​ക​ൾ, തെ​ങ്ങ് ക​യ​റ്റ യ​ന്ത്രം തു​ട​ങ്ങി ക​ർ​ഷ​ക​ർ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​യ നി​ര​വ​ധി യ​ന്ത്ര​ങ്ങ​ൾ ഈ ​പ​ദ്ധ​തി​യി​ൽ ല​ഭ്യ​മാ​ണ്. പൂ​ർ​ണ​മാ​യും ഓ​ണ്‍​ലൈ​നാ​യി​ട്ടാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. agrimachinery.nic.in എ​ന്ന വെ​ബ്സൈ​റ്റി​ൽ​ക്കൂ​ടി ക​ർ​ഷ​ക​ർ​ക്കു നേ​രി​ട്ടോ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. ‌
അം​ഗീ​കൃ​ത ക​ർ​ഷ​ക ഗ്രൂ​പ്പു​ക​ൾ​ക്ക്, പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ​ക്ക് ഫാം ​മെ​ഷി​ന​റി ബാ​ങ്ക് സ്ഥാ​പി​ക്കു​ന്ന​തി​നു 80 ശ​ത​മാ​നം വ​രെ (പ​ര​മാ​വ​ധി 8 ല​ക്ഷം രൂ​പ വ​രെ) സ​ബ്സി​ഡി അ​നു​വ​ദി​ക്കും.
പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​നി​വാ​ര​ണ​ത്തി​ന് ജി​ല്ല​യി​ലെ കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, പ​ന്ത​ളം ക​ട​യ്ക്കാ​ട് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം.
കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഫോ​ണ്‍: 8281211692, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്, ഫോ​ണ്‍: 8606144290, 9400392685. ‌