പൗ​ലോ​സ് ദ്വി​തീ​യ​ൻ ബാ​വ നി​യോ​ഗം നി​റ​വേ​റ്റി​യ ക​ർ​മ​യോ​ഗി: മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത ‌
Wednesday, August 4, 2021 10:19 PM IST
തി​രു​വ​ല്ല: നി​യോ​ഗ​ങ്ങ​ൾ പ്രൗ​ഢി​യോ​ടെ നി​ർ​വ​ഹി​ച്ച ക​ർ​മ​യോ​ഗി​യാ​യി​രു​ന്നു പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യെ​ന്ന് മാ​ർ​ത്തോ​മ്മ സ​ഭാ ധ്യ​ക്ഷ​ൻ ഡോ ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മാ മെ​ത്രാ​പ്പോ​ലീ​ത്ത.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നി​ര​ണം ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ത്മീ​യ മ​ണ്ഡ​ല​ത്തി​ൽ മാ​ത്ര​മ​ല്ല, സാ​മൂ​ഹി​ക ത​ല​ത്തി​ലും പ​രി​ശു​ദ്ധ ബാ​വ അ​നു​ക​ര​ണീ​യ​മാ​യ മാ​തൃ​ക​ക​ൾ അ​വ​ശേ​ഷി​പ്പി​ച്ചാ​ണ് ക​ട​ന്നു​പോ​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‌

മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ, വൈ​ദി​ക സം​ഘം സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യൂ​സ് ജോ​ൺ, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​അ​ല​ക്സാ​ണ്ട​ർ എ​ബ്ര​ഹാം, ഭ​ദ്രാ​സ​ന കൗ​ൺ​സി​ലം​ഗം ഫാ. ​ജോ​ജി എം. ​എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

അ​ടൂ​ർ: ലോ​ക ക്രൈ​സ്ത​വ സ​ഭ​ക​ളി​ൽ ജ്വ​ലി​ച്ചു​നി​ന്ന പ്ര​കാ​ശ മ​നു​ഷ്യ​നാ​യി​രു​ന്നു പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ​യെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ. ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ അ​ടൂ​ർ - ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​ന യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ കാ​തോ​ലി​ക്കാ ബാ​വ അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌

ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ.​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത, ശി​വ​ഗി​രി മ​ഠം ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം സ്വാ​മി ഋ​തം​ബ​രാ​ന​ന്ദ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​രാ​ജ​ൻ മാ​ത്യു, യു​വ​ജ​ന പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ.​ജോ​ൺ ടി ​ശാ​മു​വ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​ബി​ജി​ൻ കെ. ​ജോ​ൺ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷി​ബു ചി​റ​ക്ക​രോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌