കടപ്രയിലെ ബിറ്റുമിൻ ഹോട്ട് മിക്സിംഗ് പ്ലാന്‍റിനെതിരെ വീണ്ടും പ്രതിഷേധം
Wednesday, August 4, 2021 10:19 PM IST
കോ​ഴ​ഞ്ചേ​രി: കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ര്‍​ഡ് ക​ട​പ്ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബി​റ്റു​മി​ന്‍ ഹോ​ട്ട് മി​ക്‌​സിം​ഗ് പ്ലാ​ന്‍റി​നെ​തി​രെ വീ​ണ്ടും പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. 2012 ല്‍ ​ആ​രം​ഭി​ച്ച പ്ലാ​ന്‍റി​നെ​തി​രെ ജ​ന​രോ​ഷം ശ​ക്ത​മാ​യ​തി​നെ​തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ല്‍ താ​ത്കാ​ലി​ക​മാ​യി ല​ഭി​ച്ച അ​നു​മ​തി​യോ​ടു​കൂ​ടി വീ​ണ്ടും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ജ​ന​ങ്ങ​ള്‍ വീ​ണ്ടും സ​മ​ര രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.‌
സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി - പ​ട്ടി​ക ഗോ​ത്ര​വ​ര്‍​ഗ ക​മ്മീ​ഷ​ന്‍ ഹോ​ട്ട്മി​ക്‌​സ് പ്ലാ​ന്‍റി​ന് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ന​ല്‍​ക​രു​തെ​ന്ന് ഉ​ത്ത​ര​വ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. 2017 ലാ​ണ് ക​മ്മീ​ഷ​ന്‍ ഇ​ത്ത​ര​ത്തി​ല്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. പ്ലാ​ന്‍റി​ന് സ​മീ​പ​മു​ള്ള നി​ര​വ​ധി എ​സ്‌​സി, എ​സ്ടി കു​ടും​ബ​ങ്ങ​ളു​ടെ പ​രാ​തി​യി​ന്‍​മേ​ലാ​ണ് ക​മ്മീ​ഷ​ന്‍ നേ​രി​ട്ട് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ആ​രോ​ഗ്യ​പ്ര​ശ്‌​നം ഉ​ണ്ടാ​കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം ബി​റ്റു​മി​ന്‍ പ്ലാ​ന്‍റാ​ണെ​ന്നും ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ‌
ക​ഴി​ഞ്ഞ മൂന്നുവ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്ത​നാ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്ന പ്ലാ​ന്‍റി​ന് താ​ത്കാ​ലി​ക ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ന​ല്‍​കി​യ​തെ​ന്നും ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യാ​ല്‍ നി​ര്‍​ത്തി​വ​യ്‌​ക്കേ​ണ്ട​താ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.
അ​ടൂ​ര്‍ പള്ളി​ക്ക​ലും അ​യി​രൂ​ര്‍ - തീ​യാ​ടി​ക്ക​ലി​ലും ബി​റ്റു​മി​ന്‍ പ്ലാ​ന്‍റും നി​ര്‍​ത്തി​വ​ച്ചി​ട്ടും ജ​ന​സാ​ന്ദ്ര​ത​യു​ള്ള കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​ന്‍റി​ന് മാ​ത്രം അ​നു​മ​തി ന​ല്‍​കി​യ​തി​നു പി​ന്നി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്പി​ക്കാ​ന്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ വി​പു​ല​മാ​യ സ​മ​ര​സ​മി​തി​ക്ക് രൂ​പം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. പൊ​തു ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട​പ്ര​യി​ലും അ​ഞ്ച് മൈ​ല്‍ ചു​റ്റ​ള​വി​ല്‍ താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം ന​ല്‍​കാ​നും സം​സ്ഥാ​ന ഗ​വ​ര്‍​ണ​ര്‍, മു​ഖ്യ​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്, സി​പി​എം, കോ​ണ്‍​ഗ്ര​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളു​ടെ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നും കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ത മേ​ല​ധ്യ​ക്ഷ​ന്‍​മാ​ര്‍​ക്കും നി​വേ​ദ​നം ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് സ​മ​ര​സ​മി​തി അ​റി​യി​ച്ചു.