ക​രു​ത​ൽ സ​ഹാ​യ​നി​ധി​ക്കെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ഇ​ന്ന് ‌
Wednesday, August 4, 2021 10:19 PM IST
പെ​രു​നാ​ട്: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്പോ​ൾ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ആ​ദി​വാ​സി​ക​ളും തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​സ​മി​തി ക​രു​ത​ൽ സ​ഹാ​യ​നി​ധി എ​ന്ന​പേ​രി​ൽ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​തി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്.‌
പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ഭ​വ​ന​ത്തി​ൽ നി​ന്നും 1000 രൂ​പ​യോ ഒ​രു ദി​വ​സ​ത്തെ വേ​ത​ന​മോ പി​രി​ച്ച് ഒ​രു കോ​ടി രൂ​പ സ​മാ​ഹ​രി​ച്ച് പ്ര​വ​ർ​ത്ത​ന​ഫ​ണ്ട് ക​ണ്ടെ​ത്താ​നാ​ണ് പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്. കേ​ര​ള​ത്തി​ലെ മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് മാ​തൃ​ക കാ​ട്ടു​ന്ന പ​ദ്ധ​തി​യാ​യാ​ണ് പ്ര​സി​ഡ​ന്‍റ് ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന സി​പി​എ​മ്മും അ​തി​ലെ നേ​താ​ക്ക​ളും മെം​ബ​ർ​മാ​രും മാ​ത്രം അ​ട​ങ്ങു​ന്ന ക​ണ്‍​സോ​ർ​ഷ്യ​മാ​ണ് പ​ദ്ധ​തി​ക്കു പി​ന്നി​ലു​ള്ള​ത്. സ്ഥ​ലം എം​പി​യെ പ​ദ്ധ​തി​യു​ടെ ര​ക്ഷാ​ധി​കാ​രി​യാ​യി പോ​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല.‌
പെ​രു​നാ​ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന്ധ​ജ​ന​കീ​യ പ്ര​തി​രോ​ധ ’സ​മി​തി​ന്ധ ഇ​തി​നെ​തി​രെ രൂ​പീ​ക​രി​ച്ചു. വ​റു​തി​യു​ടെ സ​മ​യ​ത്ത് ജ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ന​ധി​കൃ​ത​മാ​യ പ​ണ​പ്പി​രി​വി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ​രു​നാ​ടി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ​ക​ൾ ന​ട​ത്തി​യി​രു​ന്നു. തു​ട​ർ സ​മ​ര​മാ​യി ഇ​ന്നു രാ​വി​ലെ 10 ന് ​പെ​രു​നാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്താ​ൻ ന്ധ​ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി’ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ക്കു​ന്ന ധ​ർ​ണ കെ​പി​സി​സി അം​ഗം പി. ​മോ​ഹ​ൻ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌