തി​രു​വ​ല്ല ക്രൈ​സ്റ്റ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ന് മി​ക​ച്ച വി​ജ​യം ‌
Wednesday, August 4, 2021 10:14 PM IST
തി​രു​വ​ല്ല: 2020-21 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ൽ ക്രൈ​സ്റ്റ് സെ​ൻ​ട്ര​ൽ സ്കൂ​ൾ 100 ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി.‌ പ​ത്താം ക്ലാ​സി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 174 കു​ട്ടി​ക​ളി​ൽ 18 പേ​ർ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​വ​ൺ ല​ഭി​ച്ചു. 138 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും 35 പേ​ർ ഫ​സ്റ്റ് ക്ലാ​സും നേ​ടി. ഇ​വ​രി​ൽ 32 പേ​ർ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ ക​ര​സ്ഥ​മാ​ക്കി. 99 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി ഡി​യോ​ൺ ജോ​സ് സ്കൂ​ൾ ടോ​പ്പ​റാ​യി. ‌
പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 187 കു​ട്ടി​ക​ളി​ൽ 15 പേ​ർ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​വ​ൺ ല​ഭി​ച്ചു. 176 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും 11 പേ​ർ ഫ​സ്റ്റ് ക്ലാ​സും നേ​ടി. ഇ​വ​രി​ൽ 70 പേ​ർ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി. 98 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ഏ​ബ്ര​ഹാം വ​ർ​ഗീ​സും കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ ജോ​യ​ൽ ജോ​സ് ജോ​ർ​ജും സ്കൂ​ൾ ടോ​പ്പേ​ഴ്സാ​യ​താ​യി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​തോ​മ​സ് ചെ​ന്പി​ൽ​പ​റ​ന്പി​ൽ സി​എം​ഐ അ​റി​യി​ച്ചു. ‌

‌ന​ട​വ​ഴി വെ​ട്ടി​നി​ര​ത്തി, കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചു ‌

പ​ത്ത​നം​തി​ട്ട: ന​ട​വ​ഴി വെ​ട്ടി നി​ര​ത്തി​യും കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചും ദ്രോ​ഹി​ക്കു​ന്ന​തി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി. തോ​ന്ന്യാ​മ​ല പ​ത്മ​വി​ലാ​സം കെ.​പ​ത്മാ​വ​തി​യ​മ്മ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ത​നി​ച്ചു താ​മ​സി​ക്കു​ന്ന ത​ന്‍റെ വീ​ട്ടി​ലേ​ക്ക് വ​യ​ൽ വ​ര​മ്പി​ൽ കൂ​ടി​യാ​ണ് സ​മീ​പ​ത്തു​ള്ള നി​ല​ത്തി​ന്‍റെ ഉ​ട​മ വെ​ട്ടി നി​ര​ത്തി ന​ട​വ​ഴി ഇ​ല്ലാ​താ​ക്കി​യ​ത്. കാ​ലി​ക്കു​പ്പി​ക​ൾ പ​റ​മ്പി​ലേ​ക്കു വ​ലി​ച്ചെ​റി​യു​ന്ന​തും റ​ബ​ർ, വാ​ഴ തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​ണ്. അ​തു​കൂ​ടാ​തെ നി​ര​ന്ത​ര​മാ​യി അ​സ​ഭ്യം പ​റ​യു​ന്ന​താ​യും ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്നും പ​ത്മാ​വ​തി​യ​മ്മ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ‌