ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ​ക്കു മാ​തൃ​ക​യാ​യി അ​യി​രൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ്
Friday, July 30, 2021 11:52 PM IST
കോ​ഴ​ഞ്ചേ​രി: ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ​ക്കു മാ​തൃ​ക​യാ​യി അ​യി​രൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ്. ഓ​ഫീ​സി​ലെ പ​ണ​മി​ട​പാ​ടു​ക​ളെ​ല്ലാം ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ൻ കീ​ഴി​ലാ​യി. റാ​ന്നി താ​ലൂ​ക്ക് പ​രി​ധി​യി​ൽ അ​യി​രൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ മാ​ത്ര​മാ​ണ് പ​ണ​മി​ട​പാ​ടു​ക​ൾ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റി​യി​രി​ക്കു​ന്ന​ത്. വ​സ്തു​നി​കു​തി, അ​പേ​ക്ഷ​ഫീ​സു​ക​ൾ എ​ന്നി​വ​യ്ക്കെ​ല്ലാം ഡി​ജി​റ്റ​ൽ സം​വി​ധാ​ന​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സം​വി​ധാ​നം പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ​ക്കാ​യി സാ​ധാ​ര​ണ ഇ​ട​പാ​ടു​ക​ളും ന​ട​ക്കു​ന്നു​ണ്ട്.
വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ പ​ണ​മി​ട​പാ​ടു​ക​ൾ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന ലാ​ൻ​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദ്ദേ​ശ​മു​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന​ത്തെ പ​ല വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും ഇ​തു പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​ട്ടി​ല്ല. സം​സ്ഥാ​ന​ത്തു​ള്ള 1600ല​ധി​കം വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട് സം​വി​ധാ​ന​ത്തി​നാ​യി ഇ-​പോ​സ് മെ​ഷീ​നു​ക​ൾ ന​ല്കി​യി​ട്ടു​ണ്ടെ​ങ്കി​ലും പ​ല​യി​ട​ത്തും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല.
അ​യി​രൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​സ്. ജ​യ​രാ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ജീ​വ​ന​ക്കാ​രും ഇ-​പോ​സ് യ​ന്ത്രം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്്. വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ഒ​രു ജീ​വ​ന​ക്കാ​ര​നെ​ങ്കി​ലും ഇ-​പോ​സ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം സ​ർ​ക്കാ​ർ ന​ല്കി​യി​ട്ടു​ണ്ട്.
പി​ൻ​ലാ​ബ് എ​ന്ന സ്ഥാ​പ​ന​മാ​ണ് ജി​ല്ല​യി​ലെ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ന് സാ​ങ്കേ​തി​ക ഉ​പ​ദേ​ശം ന​ല്കു​ന്ന സ​ർ​ക്കാ​ർ ഏ​ജ​ൻ​സി. മെ​ഷീ​നു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ക​യാ​ണെ​ങ്കി​ൽ ഇ​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്.
മു​ൻ​കാ​ല​ങ്ങ​ളി​ൽ അ​താ​തു ദി​വ​സ​ങ്ങ​ളി​ൽ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ല​ഭി​ക്കു​ന്ന പ​ണം പി​റ്റേ​ദി​വ​സം സ​ബ്ട്ര​ഷ​റി​യി​ൽ കൊ​ണ്ടു​പോ​യി അ​ട​യ്ക്ക​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ-​പോ​സ് മെ​ഷീ​ൻ വ​ന്ന​തോ​ടെ പ​ണം നേ​രി​ട്ട് സ​ർ​ക്കാ​രി​ന്‍റെ അ​ക്കൗ​ണ്ടി​ൽ എ​ത്തു​ന്നു​വെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ഇ​തു​മൂ​ലം വി​ല്ലേ​ജ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട് ന​ട​ക്കു​ക​യി​ല്ല.
ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള ഇ​മെ​യി​ൽ ഐ​ഡി​യും വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് റ​വ​ന്യു​വ​കു​പ്പ് ന​ല്കി​യി​ട്ടു​ണ്ട്. ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട് ന​ട​പ്പാ​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ത്തെ ത​ഹ​സീ​ൽ​ദാ​ർ​മാ​ർ ക​ർ​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദ്ദേ​ശം.
ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തോ​ടൊ​പ്പം ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ എ​ല്ലാ സാ​ധ്യ​ത​ക​ളും ഒ​രു​ക്കി​യി​ട്ടു​ള്ള സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സാ​ണ് അ​യി​രൂ​രി​ലു​ള്ള​ത്്. ഓ​ഫീ​സി​ലെ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ർ ദി​വ്യ എ​സ്. അ​യ്യ​ർ ക​ഴി​ഞ്ഞ​ദി​വ​സം എ​ത്തി​യി​രു​ന്നു.