കെ​എ​സ്ടി​എ അ​ധ്യാ​പ​ക ധ​ർ​ണ
Friday, July 30, 2021 11:52 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ തി​രു​ത്തു​ക, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​പ​ക്ഷ നി​ല​പാ​ടു​ക​ൾ​ക്ക് ശ​ക്തി പ​ക​രു​ക, ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം തി​രു​ത്തു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക, പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കെ​എ​സ്ടി​എ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ പ്രാ​ദേ​ശി​ക പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​ട​ത്തി.എ​ല്ലാ പ​ഞ്ചാ​യ​ത്തു കേ​ന്ദ്ര​ങ്ങ​ളി​ലും മു​നി​സി​പ്പ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​ധാ​ന വി​ദ്യാ​ല​യ​ങ്ങ​ളി​ലു​മാ​യി നൂ​റി​ൽ​പ​രം പ്രാ​ദേ​ശി​ക പ്ര​ക്ഷോ​ഭ​ങ്ങ​ൾ ജി​ല്ല​യി​ൽ ന​ട​ന്നു.
ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ നി​ർ​വ​ഹി​ച്ചു.ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു ജേ​ക്ക​ബ് നൈ​നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡി.​സു​ധീ​ഷ്, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം കെ.​ഹ​രി​കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​രാ​ജേ​ഷ്, ട്ര​ഷ​റ​ർ എ​സ്.​ഷൈ​ല​ജ കു​മാ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ജ്യോ​തി​ഷ്, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മോ​ളി കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​വി​ധ ഉ​പ​ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ജെ.​ഹ​രി​കു​മാ​ർ (വെ​ണ്ണി​ക്കു​ളം), സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സി. ​ബി​ന്ദു (തി​രു​വ​ല്ല), പി.​കെ. പ്ര​സ​ന്ന​ൻ (കോ​ന്നി), എ​ൻ.​ഡി. വ​ത്സ​ല ( പ​ന്ത​ളം ), ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​എ​ൻ. അ​നി​ൽ​കു​മാ​ർ (പു​ല്ലാ​ട് ) ബി​ജി കെ.​നാ​യ​ർ (മ​ല്ല​പ്പ​ള്ളി), എം. ​സാ​ബി​റാ ബീ​വി (കോ​ഴ​ഞ്ചേ​രി) ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ പി.​ജി. ആ​ന​ന്ദ​ൻ (റാ​ന്നി), എം.​ദീ​പ്തി (ആ​റ​ൻ​മു​ള ), ഗ​ണേ​ഷ് റാം (​അ​ടൂ​ർ) എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.