കോ ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് ധ​ർ​ണ ന​ട​ത്തി
Friday, July 30, 2021 11:52 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള കോ ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സ് പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ജീ​വ​ന​ക്കാ​രു​ടെ പി​എ​ഫ് പ​ലി​ശ​നി​ര​ക്ക് 8.50 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 6.25 ശ​ത​മാ​ന​മാ​യി കു​റ​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക, പ്രൈ​മ​റി സം​ഘ​ങ്ങ​ളി​ൽ നി​ന്നും ഈ​ടാ​ക്കു​ന്ന അ​നാ​വ​ശ്യ നി​ര​ക്കു​ക​ൾ ഒ​ഴി​വാ​ക്കു​ക, നി​ക്ഷേ​പ പ​ലി​ശ​യ്ക്ക് ട്ര​ഷ​റി നി​ര​ക്കി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന പ​ലി​ശ പു​നഃ​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ.
സം​സ്ഥാ​ന സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗം വി.​ജെ. റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി റെ​ജി പി. ​സാം പ്ര​സം​ഗി​ച്ചു.