ക​ല്ലൂ​പ്പാ​റ​യി​ലും കാ​ട്ടു​പ​ന്നി ശ​ല്യം അ​തി​രൂ​ക്ഷം
Friday, July 30, 2021 11:52 PM IST
ക​ല്ലൂ​പ്പാ​റ: മ​ടു​ക്കോ​ലി, പു​തു​ശേ​രി,തു​രു​ത്തി​ക്കാ​ട്, മാ​രേ​ട്ടു​തോ​പ്പും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യി. ചേ​ന, ചേ​ന്പ് തു​ട​ങ്ങി​യ കൃ​ഷി​ക​ൾ ഇ​വ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യാ​ണ്. കൃ​ഷി​ക്കാ​ർ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടി​ലാ​ണ്. പ്ര​ള​യ​വും കോ​വി​ഡ് മ​ഹാ​മാ​രി​യും മൂ​ലം പ്ര​തി​സ​ന്ധി​യി​ൽ നി​ൽ​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​യി​ട​ങ്ങ​ളി​ലെ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം ഇ​ര​ട്ടി പ്ര​ഹ​ര​മാ​ണ് ഏ​ൽ​പി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.