504 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്
Friday, July 30, 2021 11:51 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 504 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.എ​ല്ലാ​വ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തി​ൽ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത നാ​ലു പേ​രു​ണ്ട്. ജി​ല്ല​യു​ടെ ഇ​തേ​വ​രെ​യു​ള​ള ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 9.95 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ നി​ര​ക്ക് 8.8 ശ​ത​മാ​ന​വു​മാ​ണ്.
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 130084 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 122565 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.
ഇ​ന്ന​ലെ 460 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 123969 പേ​ർ​ക്കാ​ണ് രോ​ഗ​മു​ക്തി. നി​ല​വി​ൽ 5326 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്.
15406 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 8670 സ്ര​വ​സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 3526 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
ര​ണ്ടു​മ​ര​ണം കൂ​ടി
കോ​വി​ഡ് ബാ​ധി​ത​രാ​യ ര​ണ്ടു പേ​രു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു.
ആ​റ​ന്മു​ള സ്വ​ദേ​ശി (70), മെ​ഴു​വേ​ലി സ്വ​ദേ​ശി (47) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
പ​ത്ത​നം​തി​ട്ട: മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 12 (മെ​ഴു​വേ​ലി ജം​ഗ്ഷ​ൻ മു​ത​ൽ കു​റി​യാ​നി​പ്പ​ള്ളി വ​രെ​യു​ള്ള ഭാ​ഗം), ഏ​റ​ത്ത് ് വാ​ർ​ഡ് 16 (കി​ട​ങ്ങി​ൽ ഭാ​ഗം, നെ​ടു​ക്കു​ന്ന് ഭാ​ഗം), മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 02 (മ​ഞ്ഞ​ത്താ​നം കോ​ള​നി പ്ര​ദേ​ശം), വ​ട​ശേ​രി​ക്ക​ര വാ​ർ​ഡ് 13 (കൊ​ന്പ​നോ​ലി അം​ഗ​ൻ​വാ​ടി​യു​ടെ സ​മീ​പം, ക​ണ്ണ​ന്പാ​റ ഭാ​ഗ​വും)​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഓ​ഗ​സ്റ്റ് ആ​റു വ​രെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.