സ്പി​രി​റ്റ് ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽഹൈ​ക്കോ​ട​തി തീ​രു​മാ​നം തി​ങ്ക​ളാ​ഴ്ച
Friday, July 30, 2021 11:46 PM IST
തി​രു​വ​ല്ല: മ​ദ്യ നി​ർ​മാ​ണ​ത്തി​നാ​യി പു​ളി​ക്കീ​ഴ് ട്രാ​വ​ൻ​കൂ​ർ ഷു​ഗേ​ഴ്സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന ര​ണ്ട് ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ നി​ന്നും 20,386 ലി​റ്റ​ർ സ്പി​രി​റ്റ് തി​രി​മ​റി ന​ട​ത്തി​യെ​ന്ന കേ​സി​ൽ നാ​ലു മു​ത​ൽ ആ​റു വ​രെ​യു​ള്ള പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഹൈ​ക്കോ​ട​തി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. ജ​ന​റ​ൽ മാ​നേ​ജ​ർ അ​ല​ക്സ് പി. ​ഏ​ബ്ര​ഹാം, പേ​ഴ്സ​ണ​ൽ മാ​നേ​ജ​ർ പി. ​യു. ഹാ​ഷിം, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ കെ.​സി. മേ​ഘാ മു​ര​ളി എ​ന്നി​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ലു​ള്ള വാ​ദ​മാ​ണ് ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി​യി​ൽ പൂ​ർ​ത്തി​യാ​യ​ത്. ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​നാ​യി തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് കേ​സ് മാ​റ്റി.
കേ​സി​ൽ ഇ​തി​നോ​ട​കം അ​റ​സ്റ്റി​ലാ​യി മാ​വേ​ലി​ക്ക​ര സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ൽ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ പ്ര​തി​ക​ളാ​യ ന​ന്ദ​കു​മാ​ർ, സി​ജോ തോ​മ​സ്, അ​രു​ണ്‍​കു​മാ​ർ എ​ന്നി​വ​രു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ഓ​ഗ​സ്റ്റ് 13 വ​രെ തി​രു​വ​ല്ല ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി നീ​ട്ടി. ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് ഒ​ന്നും മൂ​ന്നും പ്ര​തി​ക​ൾ പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ലും ര​ണ്ടാം പ്ര​തി ഹൈ​ക്കോ​ട​തി​യി​ലും ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.
ഒ​ന്നും മൂ​ന്നും പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കാ​ൻ ജി​ല്ലാ കോ​ട​തി അ​ടു​ത്ത​യാ​ഴ്ച​ത്തേ​ക്കും ര​ണ്ടാം പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി തി​ങ്ക​ളാ​ഴ്ച​ത്തേ​ക്കും മാ​റ്റി​യി​ട്ടു​ണ്ട്. ഏ​ഴാം പ്ര​തി​യും മ​റ്റൊ​രു സ്പി​രി​റ്റ് കേ​സി​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ സേ​ന്തു​വ റൂ​റ​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി ബ​ർ​വാ​ണി ജി​ല്ലാ ജ​യി​ലി​ൽ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന ഏ​ഴാം പ്ര​തി​യു​മാ​യ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി സ​തീ​ഷ് ബാ​ൽ ച​ന്ദ് വാ​നി​യെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തി​രു​വ​ല്ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.