വ്യാ​ജ​വാ​റ്റു കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
Friday, July 30, 2021 11:46 PM IST
റാ​ന്നി: വ്യാ​ജ​വാ​റ്റു സം​ഘ​ത്തെ പി​ടി​ക്കാ​നെ​ത്തി​യ പോ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പെ​ട്ട പ്ര​തി ഒ​ന്ന​ര​മാ​സ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ. കു​രു​ന്പ​ൻ​മൂ​ഴി മ​രു​തി​മൂ​ട്ടി​ൽ വി​ജ​യ​ന്‍റെ മ​ക​ൻ ജ​യ​നാ​ണ് (29) പി​ടി​യി​ലാ​യ​ത്. മ​ണ്ണ​ടി​ശാ​ല​യി​ലെ ല​യ​ത്തി​ൽ ക​ഴി​ഞ്ഞ മാ​സം വാ​റ്റു ചാ​രാ​യ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത​റി​ഞ്ഞെ​ത്തി​യ പോ​ലീ​സി​നെ ക​ണ്ട് ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. കൂ​ട്ടു​പ്ര​തി​ക​ളാ​യ ശാ​ന്ത, കൊ​ച്ചു​മോ​ൻ എ​ന്നി​വ​ർ പി​ടി​യി​ലാ​വു​ക​യും കോ​ട​തി ഇ​വ​രെ റി​മാ​ൻ​ഡു ചെ​യ്തി​രു​ന്നു. ജ​യ​ൻ കു​രു​ന്പ​ൻ​മൂ​ഴി​യി​ലെ കാ​ടി​നു​ള്ളി​ൽ ഒ​ളി​വി​ലി​രി​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് റാ​ന്നി ഡി​വൈ​എ​സ്പി മാ​ത്യു ജോ​ർ​ജി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ഷൈ​ൻ, എ​സ്ഐ സ​ന്ദീ​പ്,എ​എ​സ്ഐ​മാ​രാ​യ അ​നി​ൽ​കു​മാ​ർ,കൃ​ഷ്ണ​ൻ​കു​ട്ടി,ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​റാ​യ ശ്യാം​മോ​ഹ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.