അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ ബ​ഹ​ളം; കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ര​ണ്ടി​ന്
Friday, July 30, 2021 11:46 PM IST
കോ​ന്നി: അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ വി​ളി​ച്ചു ചേ​ർ​ത്ത അ​ടി​യ​ന്ത​ര ക​മ്മി​റ്റി​യി​ൽ തെ​രു​വ് വി​ള​ക്ക് പ്ര​കാ​ശി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം ഭ​ര​ണ​ക​ക്ഷി​യി​ലും ഭി​ന്ന​ത​യ്ക്കു കാ​ര​ണ​മാ​യി. ഒ​ന്നാം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫി​ലെ യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ ഈ ​വി​ഷ​യ​ത്തി​ൽ ഉ​ന്ന​യി​ച്ച ത​ർ​ക്കം വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ ഉ​ന്ന​യി​ച്ച​ത് ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി.
പ​ത്താം​വാ​ർ​ഡ് മെം​ബ​ർ ബാ​ബു എ​സ്. നാ​യ​ർ തെ​രു​വ് വി​ള​ക്ക് പ്ര​കാ​ശി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് സ​ഭാ ന​ട​പ​ടി​ക​ൾ​ക്ക് ചേ​രാ​ത്ത വി​ധം മ​റു​പ​ടി ല​ഭി​ച്ചെ​ന്ന പേ​രി​ലും ബ​ഹ​ള​മു​ണ്ടാ​യി. ബ​ഹ​ള​ത്തേ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ക​മ്മി്റ്റി അ​വ​സാ​നി​പ്പി​ക്കാ​തെ ് പ്ര​സി​ഡ​ന്‍റ് യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ന​ട​പ​ടി ക​മ്മി​റ്റി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ളെ​യും ജ​ന​ങ്ങ​ളെ​യും അ​വ​ഹേ​ളി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷം ചു​ണ്ടി​ക്കാ​ട്ടി. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ ര​ണ്ടി​നു രാ​വി​ലെ 10.30 ന് ​ത്രി​ത​ല യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ അ​രു​വാ​പ്പു​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്തം ജി.​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.