ട്രാ​വ​ൻ​കൂ​ർ ഷു​ഗേ​ഴ്സി​ലെ പേ​ഴ്സ​ണ​ൽ മാ​നേ​ജ​ർ നി​യ​മ​നം വി​വാ​ദ​ത്തി​ൽ
Friday, July 30, 2021 11:46 PM IST
തി​രു​വ​ല്ല: ട്രാ​വ​ൻ​കൂ​ർ ഷു​ഗേ​ഴ്സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സി​ലെ പേ​ഴ്സ​ണ​ൽ മാ​നേ​ജ​ർ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യി വി​ര​മി​ക്കു​ന്ന​തോ​ടെ ഒ​ഴി​വ് വ​രു​ന്ന ത​സ്തി​ക​യി​ൽ പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​ന് ര​ഹ​സ്യ​നീ​ക്കം. ചി​ല പ്രാ​ദേ​ശി​ക സി​പി​എം നേ​താ​ക്ക​ൾ​ക്ക് താ​ത്പ​ര്യ​മു​ള്ള ഒ​രു വ്യ​ക്തി​യെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ത​സ്തി​ക​യി​ൽ നി​യ​മി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് പ​റ​യു​ന്നു. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് നി​യ​മ​ന ശി​പാ​ർ​ശ ക​ഴി​ഞ്ഞ​യാ​ഴ്ച ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ആ ​സ്ഥാ​ന​ത്ത് എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും എം​ഡി യോ​ഗേ​ഷ് ഗു​പ്ത ഇ​ട​പെ​ട്ട​തോ​ടെ ത​ട​സ​പ്പെ​ട്ടു. പേ​ഴ്സ​ണ​ൽ മാ​നേ​ജ​ർ നി​യ​മ​നം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ന​ട​ത്തു​ന്ന​തി​ൽ വി​യോ​ജ​ന​ക്കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ എം​ഡി ഇ​ത്ത​രം നി​യ​മ​ന​ങ്ങ​ൾ പി​എ​സ്‌​സി യ്ക്ക് ​വി​ട​ണ​മെ​ന്ന അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​ഫ​യ​ൽ തി​രി​ച്ച​യ​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ഫാ​ക്ട​റി​യി​ലെ സ്പി​രി​റ്റ് മോ​ഷ​ണ​ത്തെ ചൊ​ല്ലി​യു​ള്ള വി​വാ​ദം ആ​ളി​പ്പ​ട​ർ​ന്നു കൊ​ണ്ടി​രി​ക്കെ ഇ​ത്ത​ര​മൊ​രു സു​പ്ര​ധാ​ന ത​സ്തി​ക​യി ലേ​ക്ക് അ​തീ​വ ര​ഹ​സ്യ​മാ​യി പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ട​ത്താ​നു​ള്ള നീ​ക്കം പൊ​ളി​ഞ്ഞെ​ങ്കി​ലും നാ​ളെ മു​ത​ൽ ത​സ്തി​ക ഒ​ഴി​ച്ചി​ടാ​ൻ ആ​വി​ല്ലെ​ന്നും താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തി ഒ​രാ​ളെ പേ​ഴ്സ​ണ​ൽ മാ​നേ​ജ​രാ​യി നി​യോ​ഗി​ക്ക​ണ​മെ​ന്നു​മാ​ണ് ബോ​ർ​ഡ് യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം.