സീ​ത​ത്തോ​ട് - നി​ല​യ്ക്ക​ൽ കു​ടി​വെ​ള്ളപ​ദ്ധ​തി ! ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കും: മ​ന്ത്രി
Friday, July 30, 2021 11:46 PM IST
സീ​ത​ത്തോ​ട്: സീ​ത​ത്തോ​ട് - നി​ല​യ്ക്ക​ൽ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ച് 2022 ജൂ​ലൈ മാ​സം ക​മ്മീ​ഷ​ൻ ചെ​യ്യു​മെ​ന്ന് ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. സീ​ത​ത്തോ​ട് - നി​ല​യ്ക്ക​ൽ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ന്‍റെ​യും കി​ണ​റി​ന്‍റെ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ഒ​ന്പ​ത് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പൂ​ർ​ത്തീ​ക​രി​ച്ചു. ഇ​പ്പോ​ൾ 120 കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രി​ക​യാ​ണ്. പ്ലാ​പ്പ​ള്ളി - ആ​ങ്ങ​മൂ​ഴി ഭാ​ഗ​ത്തെ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്ത​നം ഏ​ക​ദേ​ശം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.

സീ​ത​ത്തോ​ട് - ആ​ങ്ങ​മൂ​ഴി ഭാ​ഗ​ത്തി​ന്‍റെ​യും പ്ലാ​പ്പ​ള്ളി - നി​ല​യ്ക്ക​ൽ ഭാ​ഗ​ത്തി​ന്‍റെ​യും റോ​ഡി​ന്‍റെ​യും ഡി​സ്ട്രി​ബ്യൂ​ഷ​ൻ ലൈ​നി​ന്‍റെ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഭൂ​മി വി​ട്ടു​കി​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ചും വ​നം വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​മു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യു​ണ്ടാ​യി. ഓ​രോ മാ​സ​വും പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി​യു​ടെ റി​പ്പോ​ർ​ട്ട് എം​എ​ൽ​എ​മാ​ർ​ക്ക് കൈ​മാ​റി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വി​ല​യി​രു​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ജ​ല​അ​ഥോ​റി​റ്റി പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ക​രാ​റു​കാ​ര​നു​മാ​യി ച​ർ​ച്ച ന​ട​ത്തി പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

പ​ന്പ​യി​ൽ കു​ടി​വെ​ള്ള ടാ​ങ്ക് നി​ർ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും വി​ല​യി​രു​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും കു​ടി​വെ​ള്ള പ്ര​ശ്നം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.