ശ​ബ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് എ​തി​ര​ല്ലെ​ന്ന് ബി​ലീ​വേ​ഴ്സ് ച​ർ​ച്ച്
Thursday, July 29, 2021 10:12 PM IST
കോ​ട്ട​യം: ശ​ബ​രി വി​മാ​ന​ത്താ​വ​ളം നി​ർ​മാ​ണ​ത്തി​ന് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രും തോ​ട്ട​ത്തി​ന്‍റെ കൈ​വ​ശ​ക്കാ​രാ​യ ബി​ലീ​വേ​ഴ്സ് ച​ർ​ച്ചു​മാ​യി സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ഒ​ന്നാം​വ​ട്ട ച​ർ​ച്ച​ക​ൾ ന​ട​ത്തി.
വി​മാ​ന​ത്താ​വ​ളം നി​ർ​മാ​ണ​ത്തി​ന് ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് എ​തി​ര​ല്ലെ​ന്നും സ​ഭ​യ്ക്ക് സ്വീ​കാ​ര്യ​മാ​യ ഒ​ത്തു​തീ​ർ​പ്പി​നു ത​യാ​റാ​ണെ​ന്നും കേ​സി​നോ​ട് സ​ഹ​ക​രി​ക്കാ​മെ​ന്നും സ​ഭാ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.
ബി​ലീ​വേ​ഴ്സ് ച​ർ​ച്ചി​ന്‍റെ കീ​ഴി​ൽ അ​യ​ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ കൈ​വ​ശ​ത്തി​ലാ​ണു ചെ​റു​വ​ള്ളി തോ​ട്ടം.
തോ​ട്ട​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത സം​ബ​ന്ധി​ച്ചു പാ​ലാ സ​ബ് കോ​ട​തി​യി​ൽ സ​ർ​ക്കാ​രി​നു​വേ​ണ്ടി കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ർ ന​ൽ​കി​യ ഹ​ർ​ജി വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ഹ​ക​രി​ക്കാ​മെ​ന്നും കോ​ട​തി​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ളാ​കാ​മെ​ന്നും ഇ​രു​ക​ക്ഷി​ക​ളും ധാ​ര​ണ​യാ​യി.
സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​വേ​ണ്ടി ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. തോ​ട്ട​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത സം​ബ​ന്ധി​ച്ച അ​വ​കാ​ശ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യും മു​ൻ​പ് മേ​ൽ​ക്കോ​ട​തി​ക​ളി​ൽ​നി​ന്ന് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച വി​ധി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ർ​ച്ച​യാ​കാ​മെ​ന്നു​മാ​ണു ച​ർ​ച്ചി​ന്‍റെ നി​ല​പാ​ട്.പാ​ലാ കോ​ട​തി​യി​ൽ സ​ർ​ക്കാ​രി​നു​വേ​ണ്ടി കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ർ ന​ൽ​കി​യ കേ​സ് വേ​ഗ​ത്തി​ലാ​ക്കി​യ​ശേ​ഷം സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച ന​ട​ക്കും.
സ​ഭ​യെ പ്ര​തി​നീ​ധീ​ക​രി​ച്ച് ജോ​ഷ്വ മാ​ർ ബ​ർ​ണ​ബാ​സ് എ​പ്പി​സ്കോ​പ്പ, ഫാ. ​സി​ജോ പ​ന്ത​പ്പ​ള്ളി, ജേ​ക്ക​ബ് പോ​ത്ത​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു പു​റ​മെ കെ​എ​സ്ഡി​സി ചെ​യ​ർ​മാ​നും കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​റും സ​ർ​ക്കാ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ൽ എ​രു​മേ​ലി, മ​ണി​മ​ല വി​ല്ലേ​ജു​ക​ളി​ലാ​യി 2,263 ഏ​ക്ക​ർ വി​സ്തൃ​ത​മാ​ണു ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ്.
ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ഹെ​ലി​പ്പാ​ട് ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ളോ​ടെ വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കാ​ൻ 1,500 ഏ​ക്ക​ർ സ്ഥ​ലം മ​തി​യാ​കും എ​ന്ന​താ​ണ് പ്രാ​ഥ​മി​ക സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. തോ​ട്ടം പൂ​ർ​ണ​മാ​യി ഏ​റ്റെ​ടു​ക്ക​ണോ അ​തോ 1,500 ഏ​ക്ക​ർ മാ​ത്രം മ​തി​യോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ട്ടി​ല്ല.
പാ​ലാ കോ​ട​തി​യി​ൽ നി​ല​വി​ലു​ള്ള കേ​സി​ൽ അ​ടു​ത്ത​മാ​സം അ​ഞ്ചി​നു വി​സ്താ​രം തു​ട​ങ്ങു​ക​യാ​ണ്.
കേ​സി​ൽ സ​ർ​ക്കാ​രി​നും ബി​ലീ​വേ​ഴ്സ് ച​ർ​ച്ചി​നും പു​റ​മെ 31 പേ​ർ ഉ​ട​മ​സ്ഥ​ത അ​വ​കാ​ശ​പ്പെ​ട്ട് ക​ക്ഷി ചേ​ർ​ന്നി​ട്ടു​ണ്ട്. ഇ​വ​രെ ഒ​ഴി​വാ​ക്കി ബി​ലീ​വേ​ഴ്സും സ​ർ​ക്കാ​രും ത​മ്മി​ലാ​യി​രി​ക്കും വി​സ്താ​രം. ക​ക്ഷി ചേ​ർ​ന്നി​രി​ക്കു​ന്ന 31 ഇ​ത​ര ക​ക്ഷി​ക​ൾ മു​ൻ​പും വി​വി​ധ കോ​ട​തി​ക​ളി​ൽ ഇ​തേ കേ​സി​ൽ ഉ​ട​മ​സ്ഥ​ത ഉ​ന്ന​യി​ക്കു​ക​യും അ​ന്യാ​യം നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും വി​ധി​യു​ണ്ടാ​യ​താ​ണ്.