റാ​ന്നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നി​ൽ പ​രാ​തി
Thursday, July 29, 2021 10:12 PM IST
റാ​ന്നി: കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭാ ചാ​ർ​ളി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചു.
ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നേ തു​ട​ർ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മെം​ബ​റാ​യി​രു​ന്ന ശോ​ഭാ ചാ​ർ​ളി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം അം​ഗ​ങ്ങ​ളു​ടെ​യും ബി​ജെ​പി​യു​ടെ​യും പി​ന്തു​ണ​യി​ലാ​ണ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ർ. പ്ര​കാ​ശാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
മു​ന്ന​ണി തീ​രു​മാ​നം മ​റി​ക​ട​ന്ന് ബി​ജെ​പി പി​ന്തു​ണ സ്വീ​ക​രി​ച്ച് പ്ര​സി​ഡ​ന്‍റാ​യ ശോ​ഭാ ചാ​ർ​ളി​ക്കെ​തി​രെ അ​വി​ശ്വാ​സം കൊ​ണ്ടു​വ​രാ​നോ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കാ​നോ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ത​ന്ത്രാം​ഗം കെ.​ആ​ർ. പ്ര​കാ​ശി​ന്‍റെ പ​രാ​തി​യി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ തു​ട​ർ നി​ല​പാ​ടു​ക​ൾ ശ്ര​ദ്ധേ​യ​മാ​കും.
13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും അ​ഞ്ചു വീ​ത​വും ബി​ജെ​പി ക്ക് ​ര​ണ്ടും അം​ഗ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. സ്വ​ത​ന്ത്ര​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​ആ​ർ. പ്ര​കാ​ശും ഭ​ര​ണ​സ​മി​തി​യി​ലു​ണ്ട്.
പ​ത്താം വാ​ർ​ഡ് ഉ​തി​മൂ​ട്ടി​ൽ നി​ന്നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ര​ണ്ടി​ല ചി​ഹ്ന​ത്തി​ൽ വി​ജ​യി​ച്ച ശോ​ഭാ ചാ​ർ​ളി​യും എ​ൽ​ഡി​എ​ഫി​ന്‍റെ അ​ഞ്ച് അം​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടും. 2020 ഡി​സം​ബ​ർ 30നു ​ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം റാ​ന്നി ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വും മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ശ​ശി​ക​ലാ രാ​ജ​ശേ​ഖ​ര​നെ എ​ൽ​ഡി​എ​ഫ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്നു.
എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത ഭ​ര​ണ​സ​മി​തി​യി​ൽ സ്വ​ത​ന്ത്രാം​ഗ​ത്തി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും പി​ന്തു​ണ നി​ർ​ണാ​യ​ക​മാ​യ ഘ​ട്ട​മാ​യി​രു​ന്നു. ഇ​തു മു​ത​ലെ​ടു​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ ബി​ജെ​പി അം​ഗ​ങ്ങ​ൾ ശോ​ഭാ ചാ​ർ​ളി​യെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് നി​ർ​ദേ​ശി​ച്ചു.
തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത നീ​ക്ക​മാ​യി​രു​ന്നെ​ങ്കി​ലും എ​ൽ​ഡി​എ​ഫ് തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​തെ അ​വ​ർ സ്ഥാ​നാ​ർ​ഥി​യാ​യി. ശ​ശി​ക​ല രാ​ജ​ശേ​ഖ​ര​ന്‍റെ പേ​ര് നി​ർ​ദ്ദേ​ശി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന സി​പി​എം അം​ഗം മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നു. കെ. ​ആ​ർ. പ്ര​കാ​ശ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു. എ​ൽ​ഡി​എ​ഫി​ലെ​യും ബി​ജെ​പി യി​ലെ​യും അം​ഗ​ങ്ങ​ൾ ശോ​ഭാ ചാ​ർ​ളി​ക്ക് വോ​ട്ടു ചെ​യ്തു.
എ​ന്നാ​ൽ, പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു മു​ന്പാ​യി ശോ​ഭാ ചാ​ർ​ളി ഒ​ന്നാം ക​ക്ഷി​യാ​യും ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ജി. ​കു​റു​പ്പ് ര​ണ്ടാം ക​ക്ഷി​യാ​യും ഒ​രു ക​രാ​ർ ഒ​പ്പു​വ​ച്ചി​രു​ന്നു.
മേ​ലി​ൽ എ​ൽ​ഡി​എ​ഫു​മാ​യി ഒ​രു സ​ഹ​ക​ര​ണ​വും താ​ൻ പു​ല​ർ​ത്തി​ല്ലെ​ന്ന് ഒ​ന്നാം ക​ക്ഷി​യും പ​ക​രം ബി​ജെ​പി​യു​ടെ വാ​ർ​ഡ് മെം​ബ​ർ​മാ​ർ ഒ​ന്നാം ക​ക്ഷി​ക്ക് വോ​ട്ടു ചെ​യ്യു​മെ​ന്ന് ര​ണ്ടാം ക​ക്ഷി​യും ക​രാ​റി​ൽ പ​ര​സ്പ​രം ഉ​റ​പ്പു ന​ല്കി​യി​രു​ന്ന​താ​യി പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ശോ​ഭാ ചാ​ർ​ളി​യു​ടെ പേ​രി​ൽ വാ​ങ്ങി​യ 200 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ത്തി​ലാ​ണ് ക​രാ​ർ ത​യാ​റാ​ക്കി​യ​ത്.
തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മാ​ണ് ഈ ​ക​രാ​ർ പു​റ​ത്തു​വി​ടു​ന്ന​ത്. തൊ​ട്ടു പി​ന്നാ​ലെ ശോ​ഭാ ചാ​ർ​ളി​യെ മു​ന്ന​ണി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത്ക​ണ്‍​വീ​ന​ർ ശി​വ​ൻ​കു​ട്ടി വാ​ർ​ത്താ​ക്കു​റി​പ്പി​റ​ക്കി.
ര​ഹ​സ്യ ക​രാ​ർ ത​ങ്ങ​ൾ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് എ​ൽ​ഡി​എ​ഫും സി​പി​എ​മ്മും സ്വീ​ക​രി​ച്ച​ത്.തു​ട​ർ​ന്ന് ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും എ​ൽ​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്കാ​ൻ ശോ​ഭാ ചാ​ർ​ളി ത​യാ​റാ​യി.
മു​ന്ന​ണി ബ​ന്ധ​ങ്ങ​ളും പാ​ർ​ട്ടി​യും പ​രി​ഗ​ണി​ക്കാ​തെ​യു​ള്ള നി​ല​പാ​ടു​ക​ളാ​ണ് പ​രാ​തി​യി​ൽ ചോ​ദ്യം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് കെ.​ആ​ർ. പ്ര​കാ​ശ് പ​റ​ഞ്ഞു. അ​ഭി​ഭാ​ഷ​ക​രാ​യ ബോ​ബി തോ​മ​സ്. വി.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ർ മു​ഖേ​ന​യാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.