നി​ർ​മ​ല​പു​രം - മ​ണ്ണാ​റ​ത്ത​റ ഭാ​ഗ​ത്ത് മ​രം വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Thursday, July 29, 2021 10:08 PM IST
ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ൽ - റാ​ന്നി അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മാ​രം​കു​ളം - മ​ണ്ണാ​റ​ത്ത​റ റോ​ഡി​ന്‍റെ നി​ർ​മ​ല​പു​രം - മ​ണ്ണാ​റ​ത്ത​റ ഭാ​ഗ​ത്ത് മ​ര​ങ്ങ​ൾ വീ​ണ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി.
ഇ​രു​ന്നൂ​റി​ല​ധി​കം കു​ടു​ബ​ങ്ങ​ൾ റാ​ന്നി​ക്ക് ദൈ​ന്യം ദി​ന ആ​വ​ശ്യ​ത്തി​നും, ആ​ശു​പ​ത്രി, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, മാ​ർ​ക്ക​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന മ​ൺ​റോ​ഡി​ൽ വ​ന​ത്തി​ലെ വ​ൻ​മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞ് വീ​ണ് കി​ട​ക്കു​ന്ന​തു​മൂ​ലം യാ​ത്ര ചെ​യ്യാ​തെ ന​ശി​ച്ച നി​ല​യി​ലാ​ണ്.
നി​ർ​മ​ല​പു​രം നി​വാ​സി​ക​ൾ ഇ​പ്പോ​ൾ പ​ന്ത്ര​ണ്ട് കി​ലോ​മീ​റ്റ​ർ ചു​റ്റി പെ​രു​മ്പെ​ട്ടി ക​രി​യം​പ്ലാ​വ് വ​ഴി റാ​ന്നി​യി​ൽ എ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്. നി​ർ​മ​ല​പു​ര​ത്തു നി​ന്ന് മ​ണ്ണാ​റ​ത്ത​റ വ​ഴി നാ​ല് കി​ലോ​മീ​റ്റ​റി​ൽ റാ​ന്നി​യി​ൽ എ​ത്താം. നി​ര​വ​ധി ത​വ​ണ സം​സ്ഥാ​ന വ​നം വ​കു​പ്പി​ന്‍റെ​യും എം​എ​ൽ​എ, എം​പി, ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, റാ​ന്നി ഡി​എ​ഫ്ഒ എ​ന്നി​വ​ർ​ക്ക് റോ​ഡി​ലെ ത​ട​സ​ങ്ങ​ൾ മാ​റ്റി ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.
പ​ട്ട​യ​വും നി​ർ​മ​ല​പു​രം മ​ണ്ണാ​റ​ത​റ റോ​ഡും ന​ൽ​കാ​മെ​ന്ന​ത് 25 വ​ർ​ഷ​മാ​യു​ള്ള വാ​ഗ്ദാ​നം മാ​ത്ര​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.