മ​ന്ത്രി ശി​വ​ൻ​കു​ട്ടി തു​ട​രു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി: കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ
Thursday, July 29, 2021 10:08 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി കേ​സി​ൽ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​മാ​യ സു​പ്രീം​കോ​ട​തി​യി​ൽ ഉ​ൾ​പ്പെ​ടെ പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന​ത് ജ​ന​ങ്ങ​ളോ​ടും ജ​നാ​ധി​പ​ത്യ​ത്തോ​ടു​മു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ. മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി ആ​ഹ്വാ​ന​പ്ര​കാ​രം ഡി​സി​സി നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ൽ ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത നെ​റി​കെ​ട്ട അ​ക്ര​മ​മാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​റ്റ് അ​വ​ത​ര​ണ സ​മ​യ​ത്ത് ഇ​പ്പോ​ഴ​ത്തെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
ഡി​സി​സി പ​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ൻ​രാ​ജ്, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ. ​ജ​യ​വ​ർ​മ, ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ. ​സു​രേ​ഷ് കു​മാ​ർ, വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ്, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം, റ്റി.​കെ. സാ​ജു, കെ.​കെ. റോ​യി​സ​ണ്‍, പ​ഴ​കു​ളം ശി​വ​ദാ​സ​ൻ, എ​സ്. ബി​നു, സ​ജി കൊ​ട്ട​യ്ക്കാ​ട്, കെ. ​ജാ​സിം​കു​ട്ടി, റോ​ഷ​ൻ നാ​യ​ർ, സി​ന്ധു അ​നി​ൽ, ദേ​ശീ​യ കാ​യി​ക​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ൻ​റ് സ​ലിം. പി. ​ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ധ​ർ​ണ​യ്ക്കു മു​ന്പാ​യി രാ​ജീ​വ് ഭ​വ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് ക​ള​ക്ട​റേ​റ്റി​ന് മു​ന്പി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡു​പ​യോ​ഗി​ച്ചു ത​ട​യു​വാ​ൻ ശ്ര​മി​ച്ച​ത് നേ​രി​യ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് രം​ഗം ശാ​ന്ത​മാ​ക്കി. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യു​രു​ന്ന് ധ​ർ​ണ ന​ട​ത്തി.