പി​ന്നി​ലെ​ന്ന പേ​രു​ദോ​ഷം ഇ​ത്ത​വ​ണ​യും പ​ത്ത​നം​തി​ട്ട​യ്ക്ക്
Wednesday, July 28, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ സം​സ്ഥാ​ന​ത്തു മെ​ച്ച​പ്പെ​ട്ട ഫ​ലം ഉ​ണ്ടാ​യ​പ്പോ​ഴും വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ പി​ന്നി​ലെ​ന്ന പേ​രു​ദോ​ഷം പ​ത്ത​നം​തി​ട്ട​യ്ക്കു ത​ന്നെ.ഇ​ത്ത​വ​ണ 82.53 ആ​ണ് വി​ജ​യ​ശ​ത​മാ​നം.
പ്ല​സ്ടു ഫ​ല​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ജി​ല്ല പി​ന്നി​ലാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 82.74 ശ​ത​മാ​ന​വു​മാ​യി ജി​ല്ല ഏ​റ്റ​വും പി​ന്നി​ലാ​യി​രു​ന്നു.
2019ൽ 78 ​ശ​ത​മാ​നം വി​ജ​യ​വു​മാ​യി ഏ​റ്റ​വും പു​റ​കി​ലാ​യി​രു​ന്നു ജി​ല്ല​യു​ടെ സ്ഥാ​നം. 2018 ൽ 77.16 ​ശ​ത​മാ​നം. 2017 വ​ർ​ഷം 77.65 ശ​ത​മാ​നം വി​ജ​യ​മാ​ണ് ജി​ല്ല നേ​ടി​യ​ത്.
2016 ൽ 72.4 ​ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യ ശ​ത​മാ​നം. പ്ല​സ്ടു ഫ​ലം വ​രു​ന്പോ​ൾ ജി​ല്ല തു​ട​ർ​ച്ച​യാ​യി ഏ​റ്റ​വും പി​ന്നി​ലാ​വു​ന്പോ​ൾ എ​സ​സ്എ​ൽ​സി ഫ​ല​ത്തി​ൽ സം​സ്ഥാ​ന​ത്തു ത​ന്നെ മി​ക​ച്ച വി​ജ​യ​ശ​ത​മാ​ന​മാ​ണ് പ​ത്ത​നം​തി​ട്ട നേ​ടു​ന്ന​ത്.
2011 മു​ത​ൽ ഓ​രോ വ​ർ​ഷ​വും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ജ​യ​ശ​ത​മാ​നം താ​ഴേ​ക്കു പോ​കു​ന്പോ​ഴും കാ​ര​ണം ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ട യാ​തൊ​രു ന​ട​പ​ടി​ക​ളും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കാ​റി​ല്ല.
പ​ഠ​ന​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ല ച​ർ​ച്ച​ക​ളും ജി​ല്ലാ​ത​ല​ത്തി​ലും മ​റ്റും ന​ട​ക്കാ​റു​ണ്ട്.
പ്ല​സ് ടു ​വി​ജ​യ​ശ​ത​മാ​നം ഉ​യ​ർ​ത്താ​ൻ വേ​ണ്ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കി​യ കൈ​ത്താ​ങ്ങ് പ​ദ്ധ​തി പോ​ലും പാ​ഴാ​യി​പ്പോ​യി. ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ പ​ല ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലും പ​ഠ​ന​ത്തി​ന് എ​ത്തു​ന്ന​വ​രി​ൽ അ​ധി​ക​വും ശ​രാ​ശ​രി നി​ല​വാ​ര​ത്തി​നും താ​ഴെ​യു​ള്ള കു​ട്ടി​ക​ളാ​ണ്.
ഇ​വ​ർ​ക്ക് സ്പെ​ഷ​ൽ ക്ലാ​സു​ക​ൾ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ലും അ​ധി​കൃ​ത​ർ പ​രാ​ജ​യ​പ്പെ​ടു​ന്നു.
അ​ധ്യാ​പ​ക​രു​ടെ കു​റ​വ് പ്ര​ധാ​ന പ്ര​ശ്ന​മാ​ണ്. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ല​ട​ക്കം അ​ധ്യാ​പ​ക​ർ താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ എ​ത്തു​ന്ന​വ​രാ​ണ്.
ജി​ല്ല​യി​ൽ പ്ല​സ്ടു സീ​റ്റു​ക​ൾ അ​ധി​ക​മാ​യ​തി​നാ​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന​വ​രു​ടെ നി​ല​വാ​രം മ​ന​സി​ലാ​ക്കി ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ അ​ധ്യാ​പ​ക​ർ​ക്കു​ണ്ടാ​കു​ന്ന പി​ഴ​വാ​ണ് പ​രാ​ജ​യ കാ​ര​ണ​മാ​യി മാ​റു​ന്ന​ത്.
ന​ല്ല​നി​ല​യി​ൽ വി​ജ​യം നേ​ടു​ന്ന സ്കൂ​ളു​ക​ളും തീ​രെ പി​ന്നി​ലാ​കു​ന്ന​വ​യും ജി​ല്ല​യി​ലു​ണ്ട്. വി​ജ​യ​ശ​ത​മാ​നം ക​ണ​ക്കാ​ക്കു​ന്പോ​ൾ ഓ​പ്പ​ണ്‍ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ കു​റ​വും ജി​ല്ല​യെ ബാ​ധി​ക്കു​ന്നു​ണ്ട്.