ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ വി​ജ​യം 82.53 ശ​ത​മാ​നം
Wednesday, July 28, 2021 10:21 PM IST
പത്തനംതിട്ട: ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 82.53 ശതമാനം വിജയം.
83 സ്കൂ​ളു​ക​ളി​ലാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത 11922 കു​ട്ടി​ക​ളി​ൽ 11848 പേ​രാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​വ​രി​ൽ 9778 കു​ട്ടി​ക​ളാ​ണ് ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി​യ​ത്. 1060 കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു.
ടെ​ക്നി​ക്ക​ൽ സ്കൂ​ളു​ക​ളി​ൽ 179 കു​ട്ടി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ൽ 178 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി. 174 പേ​ർ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. വി​ജ​യ​ശ​ത​മാ​നം 97.75. 14 കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സു​ണ്ട്.
ഓ​പ്പ​ണ്‍ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 43 കു​ട്ടി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ൽ 42 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി. 34 കു​ട്ടി​ക​ൾ ഉ​പ​രി​പ​ഠ​ന​യോ​ഗ്യ​ത നേ​ടി. 80.95 ശ​ത​മാ​ന​മാ​ണ് വി​ജ​യം. സ്പെ​ഷ​ൽ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യ​മാ​ണ്.
വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​യി​ലും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ് വി​ജ​യ​ശ​ത​മാ​നം കു​റ​വ്. 1465 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 996 പേ​രും ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി.
വി​ജ​യ​ശ​ത​മാ​നം 67.99. ക​ഴി​ഞ്ഞ​വ​ർ​ഷം 67.14 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം.
സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ​ഠ​ന​വും പ​രീ​ക്ഷ​യും; പോ​രാ​യ്മ​ക​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് അ​ധി​കൃ​ത​ർ
സ്വ​ന്ത​മാ​യി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നി​യ​ന്ത്ര​ണ സം​വി​ധാ​ന​മോ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​രോ ഇ​ല്ലാ​ത്ത പ​ത്ത​നം​തി​ട്ട​യി​ൽ ഇ​ത്ത​വ​ണ പ​രീ​ക്ഷ​യെ​ഴു​തി​യ കു​ട്ടി​ക​ൾ​ക്കു മു​ന്പി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വെ​ല്ലു​വി​ളി​ക​ളാ​യി​രു​ന്നു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ന്നാം വ​ർ​ഷം ക്ലാ​സു​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി പ​രീ​ക്ഷ ആ​രം​ഭി​ക്കാ​നി​രി​ക്ക​വേ​യാ​ണ് കോ​വി​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ട വെ​ല്ലു​വി​ളി ഉ​ണ്ടാ​യ​ത്. ആ​ദ്യ​ഘ​ട്ട കോ​വി​ഡ് ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്പാ​യി നാ​ല് പ​രീ​ക്ഷ​ക​ൾ ന​ട​ന്നി​രു​ന്നു. പി​ന്നീ​ടു​ള്ള ര​ണ്ട് പ​രീ​ക്ഷ​ക​ൾ 2020 മേ​യി​ൽ കോ​വി​ഡ് ലോ​ക്ഡൗ​ണ്‍ ഘ​ട്ട​ത്തി​ലാ​ണ് ന​ട​ത്തി​യ​ത്.
ര​ണ്ടാം​വ​ർ​ഷ​ത്തി​ൽ കു​ട്ടി​ക​ളു​ടെ ക്ലാ​സു​ക​ൾ പൂ​ർ​ണ​മാ​യി ഓ​ണ്‍​ലൈ​നി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ ഏ​താ​നും ദി​വ​സം മാ​ത്ര​മാ​ണ് ഇ​വ​ർ സ്കൂ​ളു​ക​ളി​ലേ​ക്കെ​ത്തി​യ​ത്. പി​ന്നീ​ട് പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്പോ​ഴേ​ക്കും അ​ടു​ത്ത ലോ​ക്ഡൗ​ണ്‍ ഘ​ട്ട​മാ​യി. ഇ​തി​നി​ടെ​യി​ലാ​ണ് പ​രീ​ക്ഷ​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. പി​ന്നെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ​ക്കാ​യി കാ​ത്തി​രി​പ്പ് വേ​ണ്ടി​വ​ന്നു. ജൂ​ണി​ലാ​ണ് ഇ​ത് പൂ​ർ​ത്തീ​ക​രി​ച്ച​ത്.
വി​ക്ടേ​ഴ്സ് ചാ​ന​ലി​ലൂ​ടെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് കു​ട്ടി​ക​ൾ​ക്ക് ഏ​റെ ആ​ശ്ര​യ​മാ​യ​ത്. സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള പ​ഠ​നം അ​പൂ​ർ​വ​മാ​യി​രു​ന്നു. നെ​റ്റ് വ​ർ​ക്ക് ല​ഭ്യ​ത​യി​ലെ പോ​രാ​യ്മ​ക​ളും മ​റ്റും ക​ന​ത്ത വെ​ല്ലു​വി​ളി​യാ​യി.
പ​രീ​ക്ഷ​യി​ൽ കൂ​ടു​ത​ൽ ചോ​ദ്യ​ങ്ങ​ൾ എ​ത്തി​യ​തു മാ​ത്ര​മാ​ണ് കു​ട്ടി​ക​ൾ​ക്കു​ണ്ടാ​യ ഏ​ക ആ​ശ്വാ​സം. കൂ​ടു​ത​ൽ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം എ​ഴു​തി കൂ​ടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങാ​നു​ള്ള അ​വ​സ​രം അ​വ​ർ​ക്കു ല​ഭി​ച്ചു.