കാ​തോ​ലി​ക്ക ബാ​വ നി​ല​പാ​ടു​ക​ളി​ൽ നി​ല​യു​റ​പ്പി​ച്ച വ്യ​ക്തി​പ്ര​ഭാ​വം: മ​ന്ത്രി പി. ​പ്ര​സാ​ദ്
Wednesday, July 28, 2021 10:21 PM IST
തി​രു​വ​ല്ല: വി​ന​യ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും പാ​ത​യി​ൽ സ​ഭ​യെ​യും സ​മൂ​ഹ​ത്തെ​യും ന​യി​ച്ച ശ്രേ​ഷ്ഠ ഇ​ട​യ​നാ​യി​രു​ന്നു പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ പൗ​ലോ​സ് ദ്വീ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ​യെ​ന്നും നി​ല​പാ​ടു​ക​ളി​ൽ നി​ല​യു​റ​പ്പി​ച്ച് സ​ത്യ​വ​ഴി​യി​ൽ സ​ഞ്ച​രി​ക്കാ​ൻ ബാ​വ തി​രു​മേ​നി​ക്ക് ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി പി. ​പ്ര​സാ​ദ്.
കേ​ര​ളാ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യെ അ​നു​സ്മ​രി​ക്കു​ന്ന ശ്രേ​ഷ്ഠാ​ചാ​ര്യ പ്ര​ണാ​മം തി​രു​വ​ല്ല ക​ട്ട​പ്പു​റം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കെ​സി​സി പ്ര​സി​ഡ​ന്‍റ് ബി​ഷ​പ്പ് ഡോ. ​ഉ​മ്മ​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ​ത്തോ​മ്മ സ​ഭാ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്താ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ്, കെ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ്, ഇ​ട​വ​ക വി​കാ​രി ഫാ. ​കോ​ശി ഫി​ലി​പ്പ്, പ്രോ​ഗ്രാം കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ജി പി. ​തോ​മ​സ്, ലി​നോ​ജ് ചാ​ക്കോ, വ​ർ​ഗീ​സ് പോ​ത്ത​ൻ, ജോ ​ഇ​ല​ഞ്ഞി​മ്മൂ​ട്ടി​ൽ, ഇ​ട​വ​ക ട്ര​സ്റ്റി ജോ​ബി പി ​തോ​മ​സ് , സെ​ക്ര​ട്ട​റി ബി​ജു വ​ർ​ഗി​സ്, ദി​യ മേ​രി അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.