യുഡിഎഫിനു ഭരണം നഷ്ടമായതിന്‍റെ ഉത്തരവാദിത്വം അ​ടൂ​ർ പ്ര​കാ​ശിനെന്ന് സിപിഎം
Wednesday, July 28, 2021 10:21 PM IST
കോ​ന്നി: കോ​ന്നി​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട്ടി​മ​റി​ക്കാ​ൻ അ​ടൂ​ർ പ്ര​കാ​ശ് എം​പി ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളാ​ണ് കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് ഭ​ര​ണം ന​ഷ്ട​പ്പെ​ടാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി.​ഉ​ദ​യ​ഭാ​നു പ​റ​ഞ്ഞു. എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കോ​ന്നി​യി​ൽ ന​ട​ന്നു​വ​രു​ന്ന​ത്. ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ക​സ​ന​വും താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​ന​വു​മെ​ല്ലാം ദ്രു​ത​ഗ​തി​യി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്.
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ഒ​രു വി​ഭാ​ഗം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കോ​ന്നി​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. അ​തി​നു കൂ​ട്ടു​നി​ൽ​ക്കാ​ത്ത ജ​ന​പ്ര​തി​നി​ധി​ക​ളെ ഒ​റ്റ​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​ണ്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കോ​ന്നി​യൂ​ർ പി.​കെ.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ച് കോ​ൺ​ഗ്ര​സ് വി​ടാ​ൻ ത​യാ​റാ​യ​ത്.
അ​തേ സാ​ഹ​ച​ര്യ​മാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കൂ​ടി​യാ​യ ജി​ജി സ​ജി​യും നേ​രി​ട്ട​തെ​ന്ന് ഉ​ദ​യ​ഭാ​നു പ​റ​ഞ്ഞു.
താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ എം​എ​ൽ​എ​യ്‌​ക്കൊ​പ്പം പ​ങ്കെ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്ന വി​ല​ക്ക് ജി​ജി സ​ജി നേ​രി​ട്ടി​രു​ന്നു.എം​എ​ൽ​എ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യ്ക്ക് വാ​ങ്ങി ന​ല്കി​യ ആം​ബു​ല​ൻ​സ് ഏ​റ്റു​വാ​ങ്ങാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ത്താ​തി​രി​ക്കു​ക​യും, പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ നി​ന്ന് ജി​ജി സ​ജി​യെ വി​ല​ക്കു​ക​യും ചെ​യ്തി​രു​ന്നു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കു​ന്ന 10 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളും അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ​ത്.മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ദ്ഘാ​ട​നം, ആ​ർ​ടി​ഒ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം, ആ​ശു​പ​ത്രി വി​ക​സ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം, ആം​ബു​ല​ൻ​സ് വി​ത​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ ബ​ഹി​ഷ്ക​രി​ക്കാ​ൻ ഒ​രു വി​ഭാ​ഗം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ നേ​തൃ​ത്വം ന​ല്കു​ക​യാ​ണ്. ഇ​തെ​ല്ലാം ആ​റ്റി​ങ്ങ​ൽ എം​പി​യു​ടെ ആ​ശി​ർ​വാ​ദ​ത്തോ​ടെ​യാ​ണ്.
പ്രാ​ദേ​ശി​ക വി​ക​സ​ന​ത്തി​ൽ ക​ക്ഷി​രാ​ഷ്ട്രീ​യം ക​ല​ർ​ത്തി അ​ട്ടി​മ​റി​ക്കാ​ൻ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​ക​ര​ണ​മാ​ണ് കോ​ന്നി ബ്ലോ​ക്കി​ൽ ഉ​ണ്ടാ​യ​തെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.