പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ച് മെം​ബ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്കൊ​രു​ങ്ങി കോ​ൺ​ഗ്ര​സ്
Wednesday, July 28, 2021 10:21 PM IST
കോ​ന്നി: പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ച് കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​ച്ച കോ​ണ്‍​ഗ്ര​സ് അം​ഗം ജി​ജി സ​ജി​ക്കെ​തി​രെ കൂ​റു​മാ​റ്റ നി​രോ​ധ​ന​നി​യ​മ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​റി​യി​ച്ചു.
കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രെ​യു​ള്ള അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​യി​ൽ കോ​ണ്‍​ഗ്ര​സ് അം​ഗം ജി​ജി സ​ജി കൂ​റു​മാ​റി വോ​ട്ട് ചെ​യ്ത​ത് സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​വും കോ​ന്നി എം​എ​ൽ​എ​യും ന​ട​ത്തി​യ രാ​ഷ്ട്രീ​യ കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ആ​രോ​പി​ച്ചു. എം​എ​ൽ​എ യു​ടെ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും സി​പി​എം പി​ന്തു​ട​രു​ന്ന അ​ധാ​ർ​മി​ക രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​വു​മാ​ണ് കോ​ന്നി​യി​ൽ ന​ട​ന്ന​ത്.
പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ച ജി​ജി സ​ജി​യെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് സ​സ്പെ​ൻ​ഡു ചെ​യ്ത​താ​യി ബാ​ബു ജോ​ർ​ജ് അ​റി​യി​ച്ചു. ജി​ല്ല​യി​ൽ കു​തി​ര​ക​ച്ച​വ​ട​ത്തി​ലൂ​ടെ​യാ​ണ് സി​പി​എം പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഭ​ര​ണം ന​ട​ത്തു​ന്ന​ത്. കൂ​റു​മാ​റി നേ​ടി​യ വി​ജ​യ​ത്തി​ന് സി​പി​എം വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഇ​തി​നി​ടെ കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഒ​ത്തു​തീ​ർ​പ്പ് സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​താ​ക്കി​യ​തി​നു പി​ന്നി​ൽ കോ​ണ്‍​ഗ്ര​സി​ലെ ചി​ല നേ​താ​ക്ക​ളാ​ണെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ന്നു.
എം.​വി. അ​ന്പി​ളി പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത് അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ നി​ർ​ദേ​ശ​ത്തേ തു​ട​ർ​ന്നാ​ണ്. ജി​ജി സ​ജി​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ക്കാ​നും ശ്ര​മ​മു​ണ്ടാ​യി. ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി ഇ​ട​പെ​ട്ടാ​ണ് സീ​റ്റ് വാ​ങ്ങി ന​ൽ​കി​യ​ത്. ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം യു​ഡി​എ​ഫി​ന് ര​ണ്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഭ​ര​ണം ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ന്നി കൂ​ടി ന​ഷ്ട​പ്പെ​ട്ട​തോ​ടെ ഇ​നി കോ​യി​പ്ര​ത്തു മാ​ത്ര​മാ​ണ് ഭ​ര​ണം.