സ്റ്റേ​ഡി​യ​ത്തി​ൽ പ​ശു​വി​നെ പു​ല്ലു തീ​റ്റി​ച്ച് സ​മ​രം
Wednesday, July 28, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന പു​ല്ല് നീ​ക്കം ചെ​യ്യാ​ത്ത ന​ഗ​ര​സ​ഭ ഭ​ര​ണ സ​മി​തി​യു​ടെ നി​സം​ഗ​ത​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ടൗ​ണ്‍ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ത്തി.

സ്റ്റേ​ഡി​യ​വും പ​രി​സ​ര​വും ഒ​രാ​ൾ പൊ​ക്ക​ത്തി​ൽ കാ​ടു ക​യ​റി കി​ട​ക്കു​ക​യാ​ണ്. ഇ​തു കാ​ര​ണം ഇ​ഴ ജ​ന്തു​ക്ക​ളു​ടെ ശ​ല്യം പ​തി​വാ​ണ്. സ്റ്റേ​ഡി​യ​ത്തി​ൽ ക​ളി​ക്കാ​ൻ വ​രു​ന്ന​വ​ർ​ക്കും വ്യാ​യാ​മ​ത്തി​ന് എ​ത്തു​ന്ന​വ​ർ​ക്കും ന​ട​ത്ത​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.

സ​മ​ര പ​രി​പാ​ടി കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ഷ്ണു ആ​ർ. പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ കെ. ​ജാ​സിം കു​ട്ടി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക ശ​ര​ത്,മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഫ്സ​ൽ വി. ​ഷേ​ക്ക് , അ​ല​ക്സാ​ണ്ട​ർ ചെ​റു​കു​ന്ന​ത്ത്, അ​ബു ജാ​വേ​ദ്, ആ​ദി​ൽ മു​ഹ​മ്മ​ദ്, ശ​ര​ത്, ഫ​യാ​സ്, എ​ബ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.