മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം: ഡി​സി​സി
Wednesday, July 28, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ൽ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച പി.​പി. മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് 75 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ച്ചെ​ല​വു​ക​ൾ സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ്് ബാ​ബു ജോ​ർ​ജ്് ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വം ന​ട​ന്നി​ട്ട് ഒ​രു വ​ർ​ഷം തി​ക​ഞ്ഞി​ട്ടും സം​സ്ഥാ​ന സ​ർ​ക്കാ​ർ തി​ക​ഞ്ഞ അ​ലം​ഭാ​വ​മാ​ണ് കാ​ണി​ക്കു​ന്ന​ത്. മ​ത്താ​യി​യു​ടെ സം​സ്്കാ​ര​വേ​ള​യി​ൽ പ​ങ്കെ​ടു​ത്ത സി​പി​എം ജ​ന​പ്ര​തി​നി​ധി​ക​ളാ​യ രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ​യും കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യും എ​ത്ര​യും​വേ​ഗം സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. ക​സ്റ്റ​ഡി മ​ര​ണ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​രി​ന് ബാ​ധ്യ​ത​യു​ണ്ടെ​ന്ന് ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു.

ടി.​എ​സ്.​ജോ​ണി​ന്‍റെ ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്ക​ണ​മെ​ന്ന്

മ​ല്ല​പ്പ​ള്ളി: മു​ൻ മ​ന്ത്രി​യും സ്പീ​ക്ക​റും ആ​യി​രു​ന്ന ടി.​എ​സ്.​ജോ​ണി​ന്‍റെ കു​ടും​ബ വീ​ടി​ന്‍റെ ജ​പ്തി ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും മ​ക​ന്‍റെ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും നി​ല​വി​ലു​ള്ള അ​വ്യ​ക്ത​ത​ക​ൾ മാ​റ്റു​വാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ.​ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ഒ​ന്നു ചേ​ർ​ന്നു പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.